ADVERTISEMENT

ബാല്യത്തിൽ അച്ഛൻ പറഞ്ഞു തന്ന കഥകളിലെല്ലാം ‍അദ്ദേഹത്തെ മോഹിപ്പിച്ച ഒരു ബുള്ളറ്റുണ്ടായിരുന്നു. സ്വന്തമാക്കാൻ പണവും സമയവും ശരിയായപ്പോൾ പ്രായം കടന്നുപോയല്ലോ എന്ന ചിന്തയായി. വർഷങ്ങൾക്കിപ്പുറം പിതാവിന്റെ സ്വപ്നം സമ്മാനമായി നൽകിയിരിക്കുകയാണ് ഈ മകൻ.

റോയൽ എൻഫീൽഡിന്റെ ക്ലാസിക്ക് 350യാണ് പിതാവിന് മകൻ സമ്മാനമായി നൽകിയത്. ബെംഗ്ലളൂരുവിലെ റോയൽ എൻഫീൽഡ് ഷോറൂമിൽ നിന്ന് ഡെലിവറി എടുക്കുന്നതും മൈസൂരിലെത്തി അച്ഛന് അപ്രതീക്ഷിത സമ്മാനമായി നൽകുന്നതുമെല്ലാം വിഡിയോയിലുണ്ട്. മെഷീൻ ഡയറീസ് എന്ന യൂട്യൂബ് ചാനലിലാണ് ബൈക്ക് സമ്മാനിക്കുന്ന വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ഗണ്‍മെറ്റൽ ഗ്രേയാണ് വാഹനം. ബിഎസ് 6, 350 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 19.8 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കുമുണ്ട്. ഏകദേശം 1.67 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.  

English Summary: Son Gifted Royal Enfield To Dad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com