പരീക്ഷണയോട്ടം തുടങ്ങി, എംജി ഗ്ലോസ്റ്റർ എത്തുന്നു ഫോർച്യൂണറോട് മത്സരിക്കാൻ: വിഡിയോ

SUV-D90
ഗ്ലോസ്റ്റർ ആധാരമാക്കുന്ന മാക്സസ് ഡി90
SHARE

എംജി മോട്ടർ ഇന്ത്യ ഉടൻ പുറത്തിറക്കുന്ന എസ്‍യുവി ഗ്ലോസ്റ്ററിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ഈ വർഷം അവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനാണ് എംജിയുടെ ഗ്ലോസ്റ്റർ വിപണിയിലെത്തുന്നത്. 

5 മീറ്ററിനു മുകളിൽ നീളമുള്ള വാഹനം ചൈനയിൽ നിലവിലുള്ള മാക്സസ് ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ്. ടൊയോട്ടാ ലാൻഡ് ക്രൂയിസറിനെക്കാൾ നീളമുണ്ട് ഇൗ വമ്പൻ  വാഹനത്തിന്. മാക്സസ് ഡി90–യുമായി സാമ്യമുണ്ടെങ്കിലും മുൻവശത്തെ ഗ്രിൽ, വീലുകൾ, ക്രോം ഹൈലൈറ്റുകൾ എന്നിവയുടെ രൂപത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

maxus-d60

ജർമൻ കാറുകളോട് കിടപിടിക്കുന്ന രീതിയിലുള്ള നിർമാണമാണ് കാറിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളങ്ങളും മികച്ചതാണ്. 224എച്ച്പി കരുത്ത് തരുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ നിലവിലുള്ളത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഒാട്ടമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഇൗ എൻജിൻ വാഹനത്തിലെത്തിയേക്കാം.

English Summary: MG Gloster Spied

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA