ADVERTISEMENT

മഹീന്ദ്രയുടെ കോംപാക്റ്റ് എസ്‌യുവി, എക്‌സ്‌യുവി 300ന്റെ ബിഎസ് 6 ഡീസല്‍ പതിപ്പ് പുറത്തിറങ്ങി. ബിഎസ് 4 ഡീസല്‍ മോഡലില്‍ നിന്ന് വിലയില്‍ മാറ്റങ്ങളില്ലാതെയാണ് ബിഎസ് 6 പതിപ്പ് പുറത്തിറങ്ങിയത്. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 8.69 ലക്ഷം മുതല്‍ 12.69 ലക്ഷം വരെയാണ്. ഡബ്ല്യു 6, ഡബ്ല്യു 8 ഓപ്ഷണല്‍ എന്നീ വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് ലഭിക്കുക.

ബിഎസ് 4 വകഭേദത്തിനെ അപേക്ഷിച്ച് 1.5 ലീറ്റര്‍ എന്‍ജിന് കരുത്ത് രണ്ടു ബിഎച്ച്പി കുറഞ്ഞ് 115 ബിഎച്ച്പിയായി മാറി, എന്നാല്‍ ടോര്‍ക്ക് 300 എന്‍എം തന്നെ. ആറ്  സ്പീഡാണ് ഗിയര്‍ബോക്‌സ്. പെട്രോള്‍ എന്‍ജിന്‍ കഴിഞ്ഞ വര്‍ഷം തന്നെ ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നായിരുന്നു എക്‌സ്‌യുവി 300 വിപണിയിലെത്തിയത്. വിപണിയില്‍ മാരുതി ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, ഹ്യുണ്ടേയ് വെന്യൂ എന്നീ വാഹനങ്ങളുമായാണ് എക്‌സ്‌യുവി 300 മത്സരിക്കുന്നത്. 

mahindra-xuv300

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന് എന്ന ഖ്യാതിയും ഗ്ലോബല്‍ എന്‍സിഎപിയുടെ ആദ്യ സേഫര്‍ ചോയ്‌സ് പുരസ്‌കാരവും മഹീന്ദ്ര എക്‌സ്‌യുവി 300 സ്വന്തമാക്കിയിരുന്നു. ഡബ്ല്യു 4, ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഒ), ഡബ്ല്യു 6 എഎംടി, ഡബ്ല്യു 8 (ഒ) എഎംടി എന്നീ  വകഭേദങ്ങളിലാണ് എക്‌സ് യു വി 300 ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com