ADVERTISEMENT

ഭര്‍ത്താവൊരു വാഹന പ്രേമിയാണെങ്കില്‍ പിറന്നാള്‍ സമ്മാനമായി എന്തു നല്‍കണമെന്ന കാര്യത്തില്‍ ഭാര്യമാര്‍ക്കു രണ്ടാമതൊരു ആലോചനയുടെ ആവശ്യമുണ്ടാകില്ല. അമേരിക്കന്‍ സ്വദേശിയായ ക്രിസ് റോജസിന് ഭാര്യ നൈക്കി റോജസ് നല്‍കിയതും അത്തരമൊരു സമ്മാനമായിരുന്നു. തന്റെ വാഹനത്തിനു സമാനമായ ഡോഡ്ജിന്റെ ഒരു ട്രക്കാണ് നൈക്കി ഭര്‍ത്താവിന് പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിതമായി സമ്മാനിച്ചത്. ഭാര്യയുടെ സമ്മാനത്തില്‍ അന്തം വിട്ടു പോയ ഭര്‍ത്താവ്, അവിശ്വനീയതയോടെയാണ് വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതും സ്റ്റാര്‍ട്ട് ചെയ്യുന്നതുമെല്ലാം.

തന്റെ വാഹനത്തിന് എന്തോ പറ്റി എന്നു പറഞ്ഞുകൊണ്ടാണ് നൈക്കി ഭര്‍ത്താവിനെ വീടിനു പുറത്തേയ്ക്കു വിളിച്ചു കൊണ്ട് പോകുന്നത്. ഭര്‍ത്താവിന്റെ പഴയ ജീപ്പിന്റെ റെജിസ്‌ട്രേഷന്‍ നമ്പറിലുള്ള പുതിയ ട്രെക്ക് വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടിട്ടും ക്രിസിനു കാര്യമൊന്നും മനസിലാകുന്നില്ല. ഒടുവില്‍ പിറന്നാള്‍ സമ്മാനമാണെന്നു മനസിലാകുന്നതോടെ '' തനിക്ക് ലോട്ടറി വല്ലതും അടിച്ചോ'' എന്നൊരു ചോദ്യവും ഭാര്യയോടെ ചോദിക്കുന്നു. സന്തോഷത്താല്‍ ഇരുവരും ആശ്ലേഷിക്കുന്നതും വിഡിയോയില്‍ കാണാം.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഡോഡ്ജിന്റെ ഏറ്റവും പ്രശസ്ത ട്രക്കുകളിലൊന്നാണ് റാം. ഡോഡ്ജ് റാമിന്റെ 1500 മോഡല്‍ ട്രെക്കാണ് നൈക്കി ക്രിസിനു സമ്മാനിച്ചത്. 5.7 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 390 ബിഎച്ച്പി കരുത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com