ADVERTISEMENT

ലോകത്തിലെ 143 രാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിച്ചു കഴിഞ്ഞു. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 രോഗം ഏറ്റവും അധികം നഷ്ടങ്ങളുണ്ടാക്കി മേഖലകളിലൊന്നാണ് വ്യോമയാനമാണ്. കൊറോണ വൈറസിന്റെ വ്യാപനം ഇനിയും തുടർന്നാൽ 8.5 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

US-AIRLINES-PARK-PLANES-IN-SOUTHERN-CALIFORNIA-DUE-TO-CORONAVIRU

ഇതുവരെ ഏകദേശം 38 രാജ്യങ്ങളിലെ വ്യോമപാത പൂർണമായും അടച്ചുകഴിഞ്ഞു. ലോകവ്യാപകമായി ഏകദേശം 50 വിമാനകമ്പനികൾ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. യാത്രക്കാരുടെ കുറവും യാത്രാ നിയന്ത്രണങ്ങളും മൂലം 90 ശതമാനം വിമാനകമ്പനികളും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു കഴിഞ്ഞു.  വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലപരിമിതിയാണ് വിമാനകമ്പനകൾ നേരിടുന്ന പ്രധാന പ്രശ്നം.

DENMARK-HEALTH-VIRUS-TRANSPORT-AIRLINES

ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളായ ഡെൽറ്റയും അമേരിക്കൻ എയർലൈൻസും ഏകദേശം 1000 വിമാനങ്ങളാണ് നിലത്തിറക്കിയത്. യുഎസിലെ എയർപോർട്ടുകളുടെ പഴയ റൺവേകളിലും പാർക്കിങ് ലോട്ടുകളിലും ടാക്സിവേകളിലും വിമാനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെന്നാണ് വാർത്തകൾ. അമേരിക്കയില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മണിക്കൂറിന് 285 ഡോളർ (ഏകദേശം 21500 രൂപ) വരെയാണ് ചില വിമാനത്താവളങ്ങൾ ഈടാക്കുന്നത്. പറക്കാതെ വിമാനം പാർക്ക് ചെയ്താലും വിമാനകമ്പനികൾക്ക് നഷ്ടം കോടികളാണ്. ഇതേ നിരക്കിൽ കൊറോണ വ്യാപിക്കുകയാണെങ്കിൽ എയർലൈൻ കമ്പനികളുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നാണ് വാർത്തകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com