ADVERTISEMENT

ചെറു വാഹനങ്ങൾ കഴിഞ്ഞാൻ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള സെഗ്‌മെന്റാണ് യൂട്ടിലിറ്റി വെഹിക്കിൾസ്. എസ്‍യുവിയും എംയുവിയുമെല്ലാം ഉൾപ്പെടുന്ന ഈ സെഗ്‌മെന്റിലെ വാഹനങ്ങൾക്ക് ഏറെ ആരാധകരുണ്ട്. വാഹനലോകത്തെ മാന്ദ്യകാലത്തും അൽപമെങ്കിലും പിടിച്ചു നിന്നത് യുവി സെഗ്‌മെന്റാണ്. ബ്രെസയും എർട്ടിഗയും ഇന്നോവയുമെല്ലാം അരങ്ങു വാഴുന്ന ഈ വിഭാഗത്തിലേക്ക് അടുത്തിടെ കടന്നു വന്ന സൂപ്പർതാരമാണ് സെൽറ്റോസ്. യുവി സെഗ്‌മെന്റിൽ ഫ്രെബ്രുവരിയിലെ വിൽപനക്കണക്കുകൾ നോക്കാം.

സെൽറ്റോസ്– 14024 യൂണിറ്റ്

നിലവിൽ ഇന്ത്യൻ വാഹന വിപണിയിലെ സൂപ്പർതാരമാണ് സെൽറ്റോസ്. പുറത്തിറങ്ങിയ മാസം മുതൽ സെയിൽസ് ചാർട്ടുകളിൽ ഇടം പിടിച്ചു കിയയുടെ ഈ ചെറു എസ്‌യുവി. 14024 യൂണിറ്റ് സെൽറ്റോസാണ് കഴിഞ്ഞ മാസം മാത്രം നിരത്തിലെത്തിയത്. ജനുവരിയിൽ അത് 15000 യൂണിറ്റായിരുന്നു. ഫെബ്രുവരി വരെ മാത്രമുള്ള സെൽറ്റോസിന്റെ വിൽപന 74250 യൂണിറ്റുകളാണ്. അതിൽ 35902 പെട്രോൾ മോഡലുകളും 38348 യൂണിറ്റ് ഡീസൽ മോഡലുകളും പെടും. 

മാരുതി സുസുക്കി എർട്ടിഗ

മാരുതിയുടെ എംപിവി എർട്ടിഗയാണ് യുവി സെഗ്‌മെന്റിൽ രണ്ടാം സ്ഥാനത്ത്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച വിൽപനയായ 11782 യൂണിറ്റാണ് ഫെബ്രുവരിയിൽ എർട്ടിഗയ്ക്ക് ലഭിച്ചത്. പുതിയ രൂപത്തിൽ കൂടുതൽ സ്റ്റൈലിഷായി എത്തിയ എർട്ടിഗ കൂടുതല്‍ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

ഹ്യുണ്ടേയ് വെന്യു

കോംപാക്ട് എസ്‍യുവി വെന്യുവാണ് മൂന്നാം സ്ഥാനത്ത്. 10321 യൂണിറ്റ് വെന്യുവാണ് ഫെബ്രുവരിയിൽ വിപണിയിലെത്തിയത്. 2019 ഏപ്രിൽ മുതൽ ഫെബ്രുവരി വരെ മാത്രം ഏകദേശം 87497 യൂണിറ്റ് വിറ്റിട്ടുണ്ട്, അതിൽ 32516 ഡീസൽ കാറുകളും 54981 പെട്രോൾ കാറുകളും പെടും. ‌‌

മാരുതി വിറ്റാര ബ്രെസ

പെട്രോൾ എൻജിനുമായി വിറ്റാര ബ്രെസ അരങ്ങേറിയത് ഫെബ്രുവരിയിലായിരുന്നു. കഴിഞ്ഞ മാസം 6866 യൂണിറ്റ് ബ്രെസകളാണ് നിരത്തിലെത്തിയത്. അതിൽ 18 എണ്ണം മാത്രമാണ് ഡീസൽ പതിപ്പ് ബാക്കി 6866 യൂണിറ്റും പെട്രോൾ തന്നെ.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ടൊയോട്ടയുടെ ഏറ്റവും വിൽപനയുള്ള വാഹനമാണ് ഇന്നോവ. ഏറ്റവും അധികം വിൽപനയുള്ള യുവികളുടെ ഗണത്തിൽ ഇന്നോവ അഞ്ചാമതെത്തി. കഴിഞ്ഞ മാസം മാത്രം ഏകദേശം 5459 യൂണിറ്റ് ഇന്നോവയാണ് വിറ്റത്. അതിൽ 5383 ഡീസൽ മോഡലും 76 പെട്രോൾ മോഡലും പെടും.  2005 ൽ പുറത്തിറങ്ങിയതുമുതൽ ഇതുവരെ ഏകദേശം 900000 യൂണിറ്റ് ഇന്നോവകളാണ് നിരത്തിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com