ADVERTISEMENT

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പോരാടാന്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് ഹ്യുണ്ടേയ് മോട്ടര്‍ ഇന്ത്യ. കോവിഡ് 19 രോഗപരിശോധനയ്ക്കായി 25000 അഡ്വാന്‍സ്ഡ് ഡയഗ്്‌നോസിസ് ടെസ്റ്റിങ് കിറ്റുകളാണ് ഹ്യുണ്ടേയ് ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിക്കുക.

ഹ്യുണ്ടേയ് മോട്ടര്‍ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ഹ്യുണ്ടേയ് മോട്ടര്‍ ഇന്ത്യ ഫൗണ്ടേഷനാണ് 25000 ടെസ്റ്റ് കിറ്റുകള്‍ക്കായുള്ള ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ നിന്ന് ഇവ ഇന്ത്യയിലെത്തിയാല്‍ ഉടന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടു കൂടി വിതരണം ചെയ്യുമെന്ന് ഹ്യുണ്ടേയ് അറിയിച്ചു.

ലോക്ഡൗണ്‍ കാലത്ത് ഡീലര്‍ഷിപ്പുകള്‍ അടച്ചതുമൂലം വാഹനം സര്‍വീസ് ചെയ്യാനാകാത്തുകൊണ്ട് വാറന്റിയും ഫ്രീ സര്‍വീസ് സേവനങ്ങളും 2 മാസം കൂടി നീട്ടി നല്‍കുമെന്നും കൂടാതെ അത്യാവശ്യ സര്‍വീസുകള്‍ക്കും ചെറിയ റിപ്പയറുകള്‍ക്കുമായി രാജ്യവ്യാപകമായി 1000 ഡോര്‍സ്‌റ്റെപ്പ് അഡ്വാന്റേജ് ബൈക്ക്/ എമര്‍ജെന്‍സി റോഡ് സര്‍വീസ് കാര്‍ എന്നിവ വിന്യസിച്ചിട്ടുണ്ടെന്നും ഹ്യുണ്ടേയ് പറഞ്ഞു.

English Summary: Hyundai India Order 25000 Covid 19 Testing Kit from South Korea

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com