ADVERTISEMENT

അസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു മാര്‍ക്ക് നേടി ഹോണ്ട സിറ്റി. ഇതു മൂന്നാം തവണയാണ് ഹോണ്ട സിറ്റിക്ക് അഞ്ചു സ്റ്റാര്‍ ലഭിക്കുന്നത്. ഇതിനു മുമ്പ് മൂന്നാം തലമുറയും (2011) നാലാം തലമുറയും (2014) ആണ് അസിയാന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ചെയ്തത്. ഹോണ്ട സിറ്റിയുടെ തായ്‌ലന്‍ഡ് പതിപ്പാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 44.83 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 22.85 പോയിന്റും സെയ്ഫ്റ്റി അസിസ്റ്റന്റ് ടെക്കിന് 18.89 പോയിന്റും അടക്കം 86.56 പോയിന്റാണ് സിറ്റിക്ക് ലഭിച്ചത്. ജി-കോണ്‍(ജി-ഫോഴ്‌സ് കണ്‍ട്രോള്‍ ബോഡി സിസ്റ്റം), ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, എമര്‍ജെന്‍സ് സ്‌റ്റോപ്പ് സിഗ്നല്‍, മള്‍ട്ടി-വ്യൂ റിവേഴ്‌സ് ക്യാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകളുള്ള വാഹനമാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

തായ്‌ലന്‍ഡ് വിപണിയിലെത്തിയ ഹോണ്ട സിറ്റി ഉടന്‍ തന്നെ ഇന്ത്യയിലും പുറത്തിറങ്ങും. കൂടുതല്‍ സ്‌റ്റൈലിഷായി പ്രീമിയം ലുക്കിലെത്തുന്ന കാറില്‍ നിരവധി പുതിയ ഫീച്ചറുകളുമുണ്ട്. സിവിക്, അക്കോഡ് തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള രൂപമാണ് പുതിയ സിറ്റിക്ക്. നിലവിലെ മോഡലിനെക്കാള്‍ 100 എംഎം നീളവും 53 എംഎം വീതിയുമുണ്ട് പുതിയതിന്. വലുപ്പം കൂടിയ ബംബര്‍, ഗ്രില്‍ എന്നിവയുണ്ട്. കൂടാതെ എല്‍ഇഡി ഹെഡ്‌ലാംപ്, ഫോഗ്‌ലാംപ്, ടെയില്‍ ലാംപ് എന്നിവയുമുണ്ട്.

പ്രീമിയം ഫീലുള്ള ഇന്റീരിയറാണ്. ഡിജിറ്റല്‍ ഇന്‍്ട്രുമെന്റ് കണ്‍സോള്‍, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, മികച്ച സീറ്റുകള്‍ എന്നിവയും പുതിയ മോഡലിനുണ്ട്. നിലവിലെ പെട്രോള്‍, ഡീസല്‍  എന്‍ജിനുകളുടെ ബിഎസ് 6 മോഡലുകള്‍ കൂടാതെ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനും ഒരു ഹൈബ്രിഡ് പതിപ്പും ഇത്തവണ എത്തുമെന്നാണ് സൂചന. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്.

English Summary: New Honda City gets 5-star ASEAN NCAP rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com