ADVERTISEMENT

നിസാന്റെ വിഖ്യാത എസ്‌യു‌വി പട്രോള്‍ ഇന്ത്യന്‍ വിപണിയിലെത്തിയേക്കും. ഫ്ലാഗ് ഷിപ്പ് എസ്‌യു‌വിയായ പട്രോളിനെ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്് എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. ഉല്‍പാദന രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനത്തിന്റെ 2,500 യൂണിറ്റ് വരെ ഇന്ത്യയില്‍ വില്‍ക്കാം. അതിന് പ്രത്യേക ഹോമൊലോഗേഷന്‍ ആവശ്യമില്ലെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പട്രോളിനെ ഇന്ത്യയിലെത്തിക്കാന്‍ നിസാന്‍ ശ്രമിക്കുന്നത്.

nissan-patrol-1

1951 മുതല്‍ വിപണിയിലുള്ള പട്രോള്‍, നിസാന്റെ ഏറ്റവും പ്രശസ്ത വാഹനങ്ങളിലൊന്നാണ്. നിലവില്‍ വിപണിയിലുള്ള ആറാം തലമുറയുടെ ഫെയ്‌സ് ലിഫ്റ്റഡ് പതിപ്പാണ് ഇന്ത്യന്‍ വിപണിയിലെത്തുക. 5.1 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുള്ള എസ്‌യു‌വിയില്‍ ആഡംബര സൗകര്യങ്ങളെല്ലാമുണ്ട്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക തുടങ്ങിയ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളില്‍ പുറത്തിറങ്ങുന്ന പട്രോള്‍ വലിയ മാറ്റങ്ങളില്ലാതെ ഇന്ത്യയിലെത്തിക്കാനായിരിക്കും നിസാന്‍ ശ്രമിക്കുക.

nissan-patrol

രാജ്യാന്തര വിപണികളില്‍ 5.6 ലീറ്റര്‍, 4 ലീറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വാഹനം വില്‍പനയിലുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഏതു എന്‍ജിനായിരിക്കും എത്തുക എന്നതില്‍ വ്യക്തതയില്ല. 405 ബിഎച്ച്പി കരുത്തും 560 എന്‍എം ടോര്‍ക്കുമുണ്ട് 5.6 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്. 4 ലീറ്റര്‍ വി 6 എന്‍ജിന്റെ കരുത്ത് 275 ബിഎച്ച്പിയും ടോര്‍ക്ക് 394 എന്‍എമ്മുമാണ്. ഇന്ത്യയില്‍ ലെക്‌സസ് എല്‍എക്‌സ്, ലാന്‍ഡ് ക്രൂസര്‍ എന്നിവയുമായിട്ടാണ് പട്രോള്‍ മത്സരിക്കുക. ഏകദേശം 1.5 കോടി രൂപയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Nissan Patrol being evaluated for India launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com