ADVERTISEMENT

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ പുതിയ ഷോറൂമായ എംപയര്‍ മോട്ടോഴ്‌സ് ഉദ്ഘാടനം ചെയ്തത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ലൈനപ്പിലെ എല്ലാ മോഡലുകളും പുതിയ ഷോറൂമില്‍ ലഭിക്കും. കൂടാതെ ബൈക്കുകള്‍ സര്‍വീസിന് കൊണ്ടു വരുന്നവര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പരിശീലനം ലഭിച്ച മെക്കാനിക്കുകളുടെ സേവനവും എംപയര്‍ മോട്ടോഴ്‌സിലുണ്ട്. 

പുതിയ സ്റ്റോറിന്റെ വരവോടെ കേരളത്തില്‍ ഉടനീളം 20 സ്റ്റുഡിയോ ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ ഉള്‍പ്പെടെ 80 ഷോറൂമുകള്‍ റോയല്‍ എന്‍ഫീല്‍ഡിലുണ്ട്. ക്രിക്കറ്റര്‍ സഞ്ജു സാംസണെ കൂടാതെ  റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ പ്രിന്‍സിപ്പല്‍ സജീവും വൈശാഖും റീജണല്‍ ബിസിനസ് മാനേജര്‍ ലിജിന്‍ രാജ്, റീജണല്‍ സര്‍വീസ് മാനേജര്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഉദ്ഘാനടനത്തില്‍ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com