ജയസൂര്യയുടെ ഇഷ്ടനമ്പർ 1122 ആയത് ഇങ്ങനെയാണ്

jayasurya
Jayasurya
SHARE

മമ്മൂട്ടിക്ക് 369, മോഹൻലാലിന്റെ 2255 വാഹന നമ്പറുകളെ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ഇടയിൽ 1122 എന്ന നമ്പറുമായി ജയസൂര്യയുണ്ട്. മമ്മൂട്ടിയുടെ െപട്ടിയുടെ നമ്പർ ലോക്കും മോഹൻലാലിന്റെത് രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ഫോൺനമ്പറുമാണ് പിന്നീട് ഭാഗ്യ നമ്പറായി മാറിയത്. അതുപോലെ ജയസൂര്യയുടെ ഇഷ്ട നമ്പറിന്റെ പിന്നിലും ഒരു കഥയുണ്ട്, താൻ പണ്ട് സ്ഥിരായി സഞ്ചരിച്ചുകൊണ്ടിരുന്ന ബസിന്റെ നമ്പറായിരുന്നു 1122 എന്ന് ജയസൂര്യ പറയുന്നു.

കോട്ടയം നസീറിന്റെ ട്രൂപ്പിൽ ജയസൂര്യ മിമിക്രി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടിൽ പൊയ്ക്കൊണ്ടിരുന്ന ബസിന്റെ നമ്പറായിരുന്നു 1122. രണ്ടു വർഷം മുമ്പ് ഒരു സ്റ്റേജ് പ്രോഗ്രാമിലാണ് ജയസൂര്യ ഈ കാര്യം പറയുന്നതെങ്കിലും വീണ്ടും വൈറലാവുകയാണ് ഭാഗ്യ നമ്പറിന്റെ കഥ.

രണ്ടര വര്‍ഷം കോട്ടയം സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയിട്ടുണ്ട് എന്നാണ് ജയസൂര്യ പറയുന്നത്. പ്രോഗ്രാം കഴിഞ്ഞ് രാത്രി വൈകി തിരിച്ചെത്തി കോട്ടയം ബസ്റ്റാൻഡിൽ കിടന്നുറങ്ങി വെളുപ്പിനെ 5.55 നുള്ള ബസിലാണ് എറണാകുളത്തേക്ക് പോയ്ക്കൊണ്ടിരുന്നത്. ആ ബസിന്റെ നമ്പറായിരുന്നു 1122 പിന്നിൽ സിനിമയിൽ സ്വന്തമാക്കിയ പുതിയ വാഹനങ്ങൾക്കെല്ലാം ആ നമ്പർ തന്നെയായി, ഇന്ന് എന്റെ എല്ലാ വാഹനങ്ങൾക്കും ആ നമ്പറാണെന്നും ജയസൂര്യ വ്യക്തമാക്കുന്നു.

English Summary: Story Behind Jayasurya Fancy Vehicle Number

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.