sections
MORE

ജീപ്പ് കോംപസിനോട് മത്സരിക്കാൻ സ്കോഡ കരോക്, ലക്ഷ്യം 1000 യൂണിറ്റ് വിൽപന

skoda-karoq
Skoda Karoq
SHARE

വൈകാതെ വിപണിയിലെത്തുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ കരോക്കി’ൃന് ഇക്കൊല്ലം 1,000 യൂണിറ്റ് വിൽപന നേടാനാവുമെന്നു സ്കോഡ ഇന്ത്യയ്ക്കു പ്രതീക്ഷ. പരിമിതകാല പതിപ്പായ ഒക്ടേവിയ ആർ എസ് 245 ഇന്ത്യയിൽ മികച്ച പ്രതികരണം സൃഷ്ടിച്ചതും സ്കോഡയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇറക്കുമതി വഴി വിൽപനയ്ക്കെത്തുന്ന, വലിപ്പമേറിയ എസ്‌യു‌വിയായ കരോക്കിന്റെ ഇന്ത്യയിലെ മത്സരം ജീപ് കോംപസ് പോലുള്ള എതിരാളികളോടാവും. രൂപകൽപനയിൽ കൊഡിയാക്കിനോടു സാദൃശ്യമുള്ള കരോക് സ്കോഡ ഇന്ത്യ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. 

എന്നാൽ രാജ്യം അപ്രതീക്ഷിതമായി കൊറോണ വൈറസിന്റെ പിടിയിലമർന്നതോടെ കരോക് അവതരണം നീട്ടിവയ്ക്കാൻ സ്കോഡ ഇന്ത്യ നിർബന്ധിതരാവുകയായിരുന്നു. വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ, സാങ്കേതികമികവിൽ മുന്നിട്ടു നിൽക്കുന്ന കരോക്കിന് ഇന്ത്യയിലെത്തുമ്പോൾ 25 ലക്ഷത്തോളം രൂപ വില മതിക്കുമെന്നാണു കണക്കുകൂട്ടൽ. ആഗോളതലത്തിൽ തന്നെ ഉപയോക്താക്കളുടെ പ്രതിപത്തി സെഡാനിൽ നിന്ന് എസ്‌യുവികളിലേക്കു മാറുകയാണെന്ന്  സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്ടർ സാക് ഹൊളിസ് കരുതുന്നു. 

ചൈനയിലും യൂറോപ്പിലുമെല്ലാം ജനപ്രിയ വാഹനമായി എസ്‌യുവികൾ മാറുകയാണ്. കോവിഡ് 19 വ്യാപനം ചെറുക്കാനുള്ള ലോക്ഡൗൺ ഒഴിയുന്നതോടെ കരോക് ഇന്ത്യയിലും വിൽപനയ്ക്കെത്തിക്കാനാണു പദ്ധതി. 2020ൽ ഇത്തരം 1,000 എസ് യു വി വിൽക്കാനാവുമെന്നും സ്കോഡ ഇന്ത്യ കരുതുന്നു. പുത്തൻ എസ്‌യുവിക്കു പുറമെ സെഡാൻ വിഭാഗത്തിലും സാന്നിധ്യം ശക്തമാക്കാൻ സ്കോഡയ്ക്കു പരിപാടിയുണ്ട്. പരിഷ്കരിച്ച സുപർബും നവീകരിച്ച റാപിഡുമൊക്കെ അരങ്ങേറ്റത്തിനു തയാറാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ ഇവയുടെ ഡിജിറ്റൽ അരങ്ങേറ്റവും പ്രതീക്ഷിക്കാം.

നിലവിലെ വിപണി സാഹചര്യം പരമ്പരാഗത ശൈലിയിലുള്ള കാർ അവതരണങ്ങൾക്ക് അനുയോജ്യമല്ലെന്നു ഹോളിസ് വിലയിരുത്തുന്നു. അതിനാലാണു സുപർബ്, റാപിഡ്, കരോക് തുടങ്ങിയവയൊക്കെ ഡിജിറ്റൽ രീതിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സ്കോഡ ശ്രേണിയിലെ എല്ലാ മോഡലുകളും ബുക്ക് ചെയ്യാനാവുമെന്നും അദ്ദേഹം അറിയിച്ചു. 

English Summary: Skoda India expects to sell 1,000 units of Karoq in 2020

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA