ADVERTISEMENT

ഇലക്ട്രിക് വാഹന രംഗത്ത് എന്നും ഒരുപടി മുന്നിലാണ് ചൈന. ലോകത്ത് ഇന്നു വിൽക്കുന്ന പകുതിയിലധികം ഇലക്ട്രിക് വാഹനങ്ങളും ചൈനയിലാണ്. അതുകൊണ്ടു തന്നെ നിരവധി പരീക്ഷണങ്ങളും റേഞ്ചു കൂടിയ വാഹനങ്ങളുമാണ് ചൈനീസ് വിപണിയിലെത്തുന്നത്. ഇപ്പോഴിതാ ലെവൽ 2 ഓട്ടോണമസ് സിസ്റ്റം, 400 കിലോമീറ്റർ റേഞ്ച് തുടങ്ങി കുറഞ്ഞ വിലയിൽ വാഹന ലോകത്തെ അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ചൈനീസ് സ്റ്റാർട്ട് അപ് കമ്പനിയായ ലീപ് മോട്ടോഴ്സിന്റെ രണ്ടാമത്തെ കാർ എത്തുന്നു.

leap-motor-t03-1
Leap Motor T03

ടി 03 എന്ന പേരിട്ടിരിക്കുന്ന കാറിന് 65800 യുവാൻ മുതൽ 75800 യുവാൻ വരെയാണ് വില (7 ലക്ഷം മുതൽ  8.07 ലക്ഷം). 400 സ്റ്റാന്റേർഡ് എഡിഷൻ, 40 കംഫർട്ട് എഡിഷൻ, 400 ഡ്യുലക്സ് എഡിഷൻ എന്നിങ്ങനെ മൂന്നു വകഭദങ്ങളിലാണ് വാഹനം വിപണിയിലെത്തിയത്. 36.5 kWh ഹൈ പെർഫോമൻസ് ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ 403 കിലോമീറ്റർ വരെ സ‍ഞ്ചരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 155 എൻഎം ടോർക്കുള്ള 55 kW ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തേകുന്നത്. അരമണിക്കൂറിൽ ബാറ്ററിയുടെ 80 ശതമാനം ചാർജാകും. എട്ടു വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്ററാണ് വാറന്റി.

leap-motor-t03-2
Leap Motor T03

അക്സിലറേഷൻ, ബ്രേക്കിങ്, ലൈൻ ചെയ്ഞ്ചിങ് എന്നിവ ചെയ്യുന്ന ലെവൽ 2 ഓട്ടോണമസ് ഡ്രൈവ് സിസ്റ്റമാണ് കാറിൽ ഉപയോഗിക്കുന്നത്. 10 ഓട്ടോണമസ് ഡ്രൈവ് അസിസ്റ്റുകൾ നൽകുന്നതിനായി 12ൽ അധികം സെൻസറുകൾ വാഹനത്തിലുണ്ട്. കൂടാതെ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 3620 എംഎം നീളവും 1652 എംഎം വീതിയും 1577 എംഎം ഉയരവുമുണ്ട് ഈ ചെറു കാറിന്.

English Summary: Leap Motor T 03 Electric Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com