ADVERTISEMENT

ലോക്ഡൗണിന് നൽകിയ ഇളവുകൾക്ക് ശേഷം മാരുതി ഡെലിവറി നൽകിയത് 5000 കാറുകൾ. സുരക്ഷ ഉറപ്പാക്കി സാമൂഹിക അകലം പാലിച്ചാണ് വാഹനങ്ങൾ നൽകിയത്. ലോക്‌ഡൗണിൽ ഇളവുകൾ നൽകിയതിനെ തുടർന്ന് രാജ്യവ്യാപകമായി മാരുതിയുടെ 1350 ഷോറൂമുകളും 300 ട്രൂവാല്യൂ ഷോറൂമുകളും തുറന്നിരുന്നു. 

നേരത്തെ ഈ ലോക്‌ഡൗൺ കാലത്ത് ഓൺലൈനിലൂടെ ഇതുവരെ 5000 ബുക്കിങ്ങുകൾ ലഭിച്ചുവെന്ന് മാരുതി അറിയിച്ചിരുന്നു. ഓൺലൈനിലൂടെ ലഭിച്ച ബുക്കിങ്ങുകൾക്കും ലോക്ഡൗണിന് മുന്നേ ലഭിച്ച ബുക്കിങ്ങുകൾക്കുമുള്ള വാഹനങ്ങൾ ഷോറൂമുകളിലേക്ക് എത്തിച്ചു തുടങ്ങുകയും ചെയ്തിരുന്നു. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കിയാണ് ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്.

English Summary: Maruti Suzuki Delivered 5000 Cars Post Lockdown Relaxation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com