sections
MORE

മസരാറ്റിയോ, റോൾസ് റോയ്സോ അല്ല, സണ്ണി ലിയോണിന്റെ സ്വപ്ന വാഹനം പിങ്ക് അംബാസിഡർ: വിഡിയോ

sunny-leone-ambassador
Sunny Leone Ambassador
SHARE

മസരാറ്റിയോ, റോൾസ് റോയ്സോ പോലുള്ള ആഡംബര കാറുകളല്ല ബോളിവുഡിന്റെ പ്രിയ താരം സണ്ണി ലിയോണിന്റെ സ്വപ്ന കാർ, അത് നമ്മുടെ സ്വന്തം അംബാസിഡർ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണിയുടെ വെളിപ്പെടുത്തൽ. പിങ്ക് നിറമുള്ള അംബാസിഡർ വേണമെന്ന് ഭർത്താവ് ഡാനിയലിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സണ്ണി പറയുന്നത്.

വാഹനം അധികം ഓടിക്കാറില്ല, എന്നാൽ ഡാനിയൽ വാങ്ങി തന്നാൽ അംബാസിഡർ ഓടിച്ച് നഗരം ചുറ്റമെന്നും താരം പറയുന്നു. മാനുവൽ വാഹനങ്ങൾ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് അംബാസിഡർ ഓട്ടമാറ്റിക് ആക്കി മോഡിഫൈ ചെയ്യണമെന്നും ഇന്റരീയറിലും മാറ്റങ്ങൾ വേണമെന്നും സണ്ണി പറയുന്നു.

അംബാസിഡറിന്റെ ഇന്റീരിയർ കണ്ടിട്ടില്ല, എന്നാൽ പിങ്കും വെള്ളയും നിറമുള്ള ഇന്റീരിയർ കാറിനുണ്ടാകണം എന്നാണ് ആഗ്രഹം. എന്നാൽ സണ്ണി പറയുന്ന മാറ്റങ്ങൾ വരുത്തി അംബാസിഡർ മോഡിഫൈ ചെയ്താൽ ഒരു മസരാറ്റിയെക്കാൾ കുടുതൽ പണം ചെലവാകുമെന്നാണ് ഡാനിയൽ പറയുന്നത്. ഇന്ത്യയിൽ കൊറോണ വ്യപിക്കുന്നതിന് മുമ്പ് താര ദമ്പതികൾ നൽകിയ അഭിമുഖം അടുത്തിടെയാണ് പുറത്തിറങ്ങുന്നത്. അതിലാണ് തന്റെ സ്വപ്ന വാഹനത്തെപ്പറ്റിയും കുട്ടികളെപ്പറ്റിയുമുള്ള വിവരങ്ങൾ സണ്ണി പങ്കുവയ്ക്കുന്നത്.

English Summary: Sunny Leone wants a Pink Ambassador

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA