sections
MORE

ബുള്ളറ്റ്, ക്ലാസിക് 350, ഹിമാലയൻ ബൈക്കുകളുടെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

royal-enfield-bullet-350
Bullet 350
SHARE

ബിഎസ്ആറ് നിലവാരമുള്ള മോട്ടോർ സൈക്കിളുകളുടെ വില റോയൽ എൻഫീൽഡ് വർധിപ്പിച്ചു. ബുള്ളറ്റ്, ക്ലാസിക് 350, ഹിമാലയൻ എന്നിവയുടെ വിലയിലാണ് കമ്പനി വർധന നടപ്പാക്കിയത്. ബൈക്കുകളുടെ എൻജിൻ ബിഎസ് ആറ് നിലവാരത്തിലേക്ക് ഉയർത്തിയ ശേഷം ഈ മോഡലുകളിൽ നടപ്പാവുന്ന ആദ്യ വിലവർധനയാണിത്. റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘ബുള്ളറ്റ് 350’ മാർച്ചിലാണു ബി എസ് ആറ് നിലവാരമുള്ള എൻജിൻ സഹിതം വിൽപ്പനയ്ക്കെത്തിയത്. പുതിയ എൻജിൻ ഘടിപ്പിച്ചതോടെ ബൈക്കിന്റെ വിലയിൽ 9,000 രൂപയുടെ വർധനയും നടപ്പായിരുന്നു. ഇപ്പോൾ 3,000 രൂപ കൂടി വർധിപ്പിച്ചതോടെ ബുള്ളറ്റ് എക്സ് 350 ഇ എഫ് ഐയുടെ ഷോറൂം വില 1.24 ലക്ഷം രൂപയായി. ബുള്ളറ്റ് 350 ഇ എഫ് ഐയുടെ വിലയാവട്ടെ 1.30 ലക്ഷം രൂപയായി. ഇലക്ട്രിക് സ്റ്റാർട്ടുള്ള ബുള്ളറ്റ് എക്സ് 350 ബൈക്കിന്റെ വില 1.40 ലക്ഷം രൂപയായും ഉയർന്നിട്ടുണ്ട്. 

ജനപ്രിയ മോഡലായ ക്ലാസിക് 350 നേരത്തെ തന്നെ ബിഎസ്ആറ് എൻജിൻ സഹിതം വിൽപ്പനയ്ക്കെത്തിയിരുന്നു. ജനുവരിയിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്) കൂടി നടപ്പാക്കിയതോടെ ബൈക്കിന്റെ വിലയിൽ 11,000 രൂപയുടെ വർധനയും നിലവിൽ വന്നു. ഇപ്പോൾ ക്ലാസിക് 350 വില വീണ്ടും 3,000 രൂപ കൂടി വർധിപ്പിച്ചു; ഇതോടെ സിംഗിൾ ചാനൽ എ ബി എസുള്ള ‘ക്ലാസിക് 350’ ഷോറൂം വില 1.60 ലക്ഷം രൂപയിലെത്തി. ഇരട്ട ചാനൽ എ ബി എസ് സഹിതമെത്തുന്ന ‘350 ക്ലാസിക്കി’ന് നിറത്തിന്റെ അടിസ്ഥാനത്തിൽ 1.68 ലക്ഷം മുതൽ 1.84 ലക്ഷം രൂപ വരെയായി ഷോറൂം വില.

ജനുവരിയിലായിരുന്നു ബി എസ് ആറ് എൻജിൻ ഘടിപ്പിച്ച ഹിമാലയന്റെയും വരവ്. അന്ന് പ്രഖ്യാപിച്ച വിലയെ അപേക്ഷിച്ച 3,000 രൂപയുടെ വർധനയാണ് റോയൽ എൻഫീൽഡ് ഇപ്പോൾ നടപ്പാക്കിയത്. ഇതോടെ ഹിമാലയന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില 1.90 ലക്ഷം രൂപ മുതൽ 1.94 ലക്ഷം രൂപ വരെയായിട്ടുണ്ട്. അതേസമയം വിലയിലെ മാറ്റത്തിനപ്പുറം ബുള്ളറ്റ്, ക്ലാസിക് 350, ഹിമാലയൻ ബൈക്കുകളുടെ രൂപത്തിലോ സാങ്കേതിക വിഭാഗത്തിലോ റോയൽ എൻഫീൽഡ് വ്യത്യാസമൊന്നും വരുത്തിയിട്ടുമില്ല.

English Summary: Royal Enfield BS 6 Price Hike

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA