ADVERTISEMENT

പൊതു നിരത്തുകൾ വേഗമത്സരങ്ങൾക്കുള്ള റേസ്ട്രാക്കല്ല, അവിടെ നിയമങ്ങള്‍ പാലിച്ചുവേണം വാഹനമോടിക്കാൻ. എന്നാല്‍ റോഡ് റേസ് ട്രാക്ക് ആക്കുന്ന ചിലരുണ്ട്. മറ്റു റോഡു യാത്രക്കാരുടെ അവകാശങ്ങൾക്കും ജീവനും പുല്ലുവില നല്‍കിക്കൊണ്ടാണ് ഇവർ അമിതവേഗത്തിൽ പറക്കുന്നത്. എല്ലാനാട്ടിലും അത്തരത്തിൽ നിരുത്തരവാദിത്വത്തോടെ വേഗത്തിൽ പായുന്നവരുണ്ടെന്നാണ് തെളിയിക്കുന്നതാണ് കാനഡയില്‍ നിന്ന് പുറത്തുവരുന്ന ഈ വിഡിയോ.

കാനഡയിലെ ഹൈവേയിലൂടെ 19 കാരനും കൂട്ടുകാരനും ബെൻസിൽ പാഞ്ഞത് മണിക്കൂറിൽ 308 കിലോമീറ്റർ വേഗത്തില്‍. ട്രാഫിക് പൊലീസിന്റെ ഹൈവേ പെട്രോൾ വാഹനമാണ് അമിതവേഗത്തില്‍ പാഞ്ഞ യുവാവിനെ പിടികൂടിയത്. അവിശ്വനസീയമായ വേഗത്തിലാണ് യുവാക്കള്‍ പാഞ്ഞത്. തിരക്കുള്ള ഹൈവേയിലൂടെ ഈ വേഗം ആർജിക്കാൻ ഇവർക്ക് എങ്ങനെ സാധിച്ചുവെന്ന് മനസിലാകുന്നില്ലെന്നും വാഹനത്തേയും ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തെന്നും പൊലീസ്  പറഞ്ഞു. 

കാനഡയിലെ നിയമം അനുസരിച്ച് 10000 ഡോളർ പിഴയും ആറുമാസത്തെ തടവും രണ്ടുവർഷത്തേക്ക് ലൈസൻസ് റദ്ദു ചെയ്യാനും പറ്റുന്ന കുറ്റമാണ് 19 കാരൻ ചെയത്. ഇവർ റോഡിൽ റേസ് നടത്തിയതാണെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും പൊലീസ് അറിയിച്ചു.

English Summary: Young driver caught allegedly speeding 308 km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com