ADVERTISEMENT

ഹോണ്ടയുടെ ജനപ്രിയ കാർ സിറ്റിയുടെ ഹാച്ച്ബാക്ക് രൂപം എത്തുന്നു. അഞ്ചാം തലമുറ സിറ്റിയെ അടിസ്ഥാനപ്പെടുത്തി പുറത്തിറങ്ങുന്ന സിറ്റി ഹാച്ച്ബാക്ക് ചൈനയിലും ബ്രസീലിലും മറ്റു ദക്ഷിണ അമേരിക്കൻ വിപണികളിലുമായിരിക്കും പുറത്തിറങ്ങുക.

ചൈനീസ് വിപണിയിൽ നിലവിലുള്ള ജിനിയ എന്ന വാഹനത്തിന് പകരമായിരിക്കും സിറ്റി ഹാച്ച്ബാക്ക്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം പുതിയ കാർ ചൈനീസ് വിപണിയിലെത്തും. രൂപം ഹാച്ച്ബാക്ക് ആകുന്നതല്ലാതെ ഇന്റീരിയറിൽ വലിയ മാറ്റങ്ങളുണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലിറ്റർ പെട്രോൾ എൻജിനായിരിക്കും കാറിൽ.

ഇന്ത്യൻ വിപണിയിൽ സിറ്റി ഹാച്ച്ബാക്കുമായി ഹോണ്ട എത്താൻ സാധ്യതയില്ല. സിറ്റിയുടെ പുതിയ തലമുറയുടെ പുറത്തിറക്കൽ കോവിഡ് 19 നെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഉടൻ തന്നെ പുതിയ സിറ്റി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 1981ൽ ഹാച്ച്ബാക്ക് രൂപത്തിലാണ് സിറ്റി പുറത്തിറങ്ങുന്നത്. തുടർന്നിറങ്ങിയ രണ്ടാം തലമുറയ്ക്കും ചെറുകാർ രൂപം തന്നെ. മൂന്നാം തലമുറയോടെയാണ് സിറ്റിക്ക് സെഡാൻ രൂപം വന്നത്. അതിനു ശേഷം ആദ്യമായിട്ടാകും സിറ്റി ഹാച്ച്ബാക്ക് രൂപത്തിൽ വീണ്ടും എത്തുക.

English Summary:  Honda City HatchBack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com