ADVERTISEMENT

വിൽപന നടത്തിയാൽ 5000 രൂപ പോലും ലഭിക്കാത്ത ബൈക്കിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ( ആർസി) പുതുക്കി നൽകുന്നതിനു ഫൈൻ സഹിതം അടയ്ക്കേണ്ടത് അര ലക്ഷത്തിലധികം രൂപ, കണ്ണു തള്ളി വാഹനം ഉടമ. തമിഴ്നാട്ടിൽ എത്തി തൃക്കടവൂർ കോട്ടയ്ക്കകത്ത് താമസിക്കുന്ന സമുദ്ര പാണ്ടിയാണ് തന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ടെസ്റ്റ് നടത്തി ആർസി പുതുക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷിച്ചത്. 54600 രൂപ ഫൈൻ അടയ്ക്കാനായിരുന്നു നിർദേശം. ഈ മാസം 11ന് ടാക്സ് അടച്ചു. 2020 ഏപ്രിൽ 26നായിരുന്നു വാഹനം റീ ടെസ്റ്റ് ചെയ്യേണ്ടിരുന്നത്. .

എന്നാൽ ആർടി ഓഫിസിലെ രേഖകളിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ പുതുക്കാനുള്ള കാലാവധി രേഖപ്പെടുത്തിയിരിക്കുന്നത് ഉടമ വാഹനം വാങ്ങിയ 26–04–2005 ആണ്. ഈ പിഴവു മൂലമാണ് ഓൺലൈൻ അപേക്ഷ നൽകിയപ്പോൾ 15 വർഷത്തെ ഫൈൻ ഇനത്തിൽ അരലക്ഷം രൂപ അടയ്ക്കാൻ അറിയിപ്പു ലഭിച്ചത്.ആർടി ഓഫിസ് രേഖകളിലെ ഈ പിഴവു തിരുത്തിയാലെ വാഹനത്തിനു ചുമത്തിയിട്ടുള്ള ഫൈൻ ഒഴിവാകു. രേഖകളിലെ പിഴവിനു പരിഹാരം തേടി വാഹന ഉടമ കൊല്ലം ആർടി ഓഫിസിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും നാളിതു വരെയും നടപടിയായിട്ടില്ല.

English Summary: RC Renewal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com