ADVERTISEMENT

ലോക്ഡൗണിന് ശേഷം കാർ വിൽപന ടോപ്ഗിയറിലാക്കാൻ മികച്ച ഓഫറുമായി മാരുതി. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ചോളമണ്ഡലം ഇൻവസ്റ്റുമെന്റ് ആന്റ് ഫിനാൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച്, ഇപ്പോൾ കാർ സ്വന്തമാക്കൂ, പണം പിന്നീട് അടയ്ക്കൂ എന്ന ഓഫറുമായാണ് മാരുതി എത്തിയത്.

ഓഫർ പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാൽ മതി. ജൂൺ 30 വരെയാണ് ഓഫർ കാലാവധി, കൂടാതെ കൂടുതൽ ലോൺ വാല്യുവും 90 ശതമാനം വരെ ഓൺറോഡ് ഫണ്ടിങ്ങും കൂടുതൽ തിരിച്ചടവ് കാലവധിയും നൽകുന്നുണ്ട്.  ഇതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

English Summary: Maruti Buy Now Pay Later Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com