ADVERTISEMENT

തെറ്റാണ് ചെയ്യുന്നത് എന്ന പൂർണ്ണ ബോധ്യമുണ്ടെങ്കിലും ആളുകൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കാറുണ്ട്. തടയാൻ പൊലീസോ മറ്റ് അധികാരികളോ ഇല്ലെന്ന തോന്നാലാകും ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ നിയമ ലംഘനം കണ്ടാൽ പൊതുജനത്തിനും ഇടപെടാം എന്നാണ് ഈ വിഡിയോ നൽകുന്ന പാഠം. 

ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ വൺവേയിലൂടെ കാർ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ഡ്രൈവറും അയാളെ തടഞ്ഞ യുവാവുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ. ആക്രോശിച്ചും കാർ മുന്നോട്ടെടുത്തും യുവാവിനെ മുന്നിൽ മാറ്റാൻ കാർ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്തായില്ല.

മൊബൈലിൽ വിഡിയോ ചിത്രീകരിക്കുന്ന യുവാവിന്റെ ഫോൺ തട്ടിപ്പറിക്കാനും കാർ ഡ്രൈവർ ശ്രമിക്കുന്നുണ്ട്. ഏറെ നേരത്തെ തർക്കത്തിന് ശേഷം പൊലീസ് എത്തി കാർ പുറകോട്ട് എടുപ്പിക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും എവിടെയാണെങ്കിലും പ്രതികരിക്കാൻ ആളുണ്ടെങ്കിൽ നിയമലംഘനം തടയാനാകുമെന്ന് വിഡിയോ സൂചിപ്പിക്കുന്നു.

English Summar: Car Tried To Drive Through Wron Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com