ADVERTISEMENT

ഇക്കൊല്ലം അവസാനിക്കുംമുമ്പ് ആദ്യ വൈദ്യുത മോട്ടോർ സൈക്കിൾ അവതരിപ്പിക്കുമെന്നു വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവ. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഒകി 100 എന്നു പേരിട്ട ഇ ബൈക്ക് വിൽപനയ്ക്കെത്തിക്കാനാണു കമ്പനി ഒരുങ്ങുന്നത്. ബാറ്ററി സെൽ ഒഴികെ ബൈക്ക് നിർമാണത്തിനാവശ്യമായ യന്ത്രഘടകങ്ങളെല്ലാം പ്രാദേശികമായി സമാഹരിച്ചതാണെന്നും ഒകിനാവ അവകാശപ്പെടുന്നുണ്ട്. ലിതിയം അയോൺ ബാറ്ററി ഉപയോഗിക്കുന്ന ഒകിക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗമാണ് ഒകിനാവ വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാർജിൽ 150 കിലോമീറ്റർ ദൂര സഞ്ചരിക്കാവുന്ന തരത്തിൽ ബൈക്കിനെ നിർമിക്കാനാണ് ഒകിനാവ ശ്രമിക്കുന്നത്. 

2018ലെ ഓട്ടോ എക്സ്പോയിലാണ് ഒകിനാവ ഈ വൈദ്യുത ബൈക്കിന്റെ ആദ്യ മാതൃക പ്രദർശിപ്പിച്ചത്. രാജ്യത്തെ വൈദ്യുത വാഹന നിർമാതാക്കളിൽ പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങൾ ഏറ്റവുമധികം ഉപയോഗിക്ുകന്നത് ഒകിനാവയാണെന്നു കമ്പനി മാനേജിങ് ഡയറക്ടർ ജീതേന്ദർ ശർമ അവകാശപ്പെട്ടു. ഒകിനാവ നിർമിക്കുന്ന വൈദ്യുത ഇരുചക്രവാഹനങ്ങളുടെ 88% യന്ത്രഘടകങ്ങളും ഇന്ത്യൻ നിർമിതമാണ്. പുതിയ മോഡലായ വൈദ്യുത ബൈക്കിൽ പ്രാദേശികമായി സമാഹരിച്ച ഘകടങ്ങളുടെ വിഹിതം 100 ശതമാനത്തിലെത്തിക്കാനാണു ശ്രമമെന്നും ശർമ വെളിപ്പെടുത്തി. 

വൈദ്യുത ബൈക്കായ ഒകിയുടെ യന്ത്രഘടകങ്ങൾ ഒകിനാവ സ്വയം നിർമിക്കുകയോ പ്രാദേശിക വെണ്ടർമാരിൽ നിന്നു സമാഹരിക്കുകയോ ആണു ചെയ്തിരിക്കുന്നത്. ഒപ്പം രാജ്യത്തു വൈദ്യുത ഇരുചക്രവാഹന നിർമാണം പ്രോത്സാഹിപ്പിക്കാനും ഒകിനാവ ശ്രമിക്കുന്നുണ്ടെന്നു ശർമ അറിയിച്ചു. വൈദ്യുത വാഹന നിർമാണത്തിന് ആവശ്യമായ യന്ത്രഘടകങ്ങളെല്ലാം തന്നെ പ്രാദേശികമായി ലഭ്യമാവുന്നതരത്തിലേക്ക് സപ്ലയർ ശൃംഖല വിപുലീകരിക്കാനാണ് ഒകിനാവ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

English Summary: Okinawa Electric Bike Oki 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com