കോവിഡ് കാലത്തെ അന്തർസംസ്ഥാന യാത്രകൾക്ക് സഹായമൊരുക്കി ഫ്ലിറ്റ്ഗോ

flit-go
FlitGO
SHARE

കോവിഡ് മഹാമാരിയുടെ കാലത്ത് യാത്രകൾ നടത്താനാണ് ബുദ്ധിമുട്ട്. കേരളത്തിനു പുറത്തുള്ള നിരവധി മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നത്. പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും റെയിൽ‌വേ സ്റ്റേഷനുകളിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും ട്രെയിനിൽ സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യവുമെല്ലാം ഇവരെ ബുദ്ധിമുട്ടിക്കുന്നു. ടാക്സി വിളിക്കാമെന്നു വിചാരിച്ചാൽ ഭീമമായ തുകയാണ് താനും.

ഇതിന് പരിഹാരമായി കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് സൗകര്യമൊരുക്കുകയാണ് ഫ്ലിറ്റ്ഗോ എന്ന ഓൺലൈൻ ടാക്സി സർവീസ്. താരതമ്യേന മിതമായ നിരക്കിലാണ് രാജ്യത്ത് ഏതു സംസ്ഥാനത്തിൽ നിന്നും കേരളത്തിലേക്കു വരാൻ ടാക്സി ലഭ്യമാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ പാസ് വേണമെന്ന് മാത്രം. ഇതിനായി പ്രത്യേക വെബ് സൈറ്റും ഫ്ലിറ്റ്ഗോ ഒരുക്കിയിട്ടുണ്ട്. ഇതിൽ റജിസ്റ്റർ ചെയ്താൽ  ലഭ്യമായ വാഹനങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. കേരളത്തിൽ നിന്നുള്ള ടാക്സികളാണ് ഇതിനായി സർവീസ് നടത്തുന്നത്.

ഇടനിലക്കാരെ ഒഴിവാക്കി, വാഹന സർവീസ് നടത്തുന്നവരുമായി നേരിട്ട് ഇടപെടാനുള്ള സൗകര്യമാണ് ഫ്ലിറ്റ്ഗോ ഒരുക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യാൻ തയാറായവർക്ക്, ഏജൻസികൾക്കു പണം കൊടുക്കാതെ നേരിട്ട് വാഹനങ്ങൾ ലഭിക്കും എന്നതാണ് ഫ്ലിറ്റഗോയുടെ പ്രത്യേകത. കോവിഡ് മഹാമാരി സാഹചര്യത്തിൽ കമ്മിഷൻ ഈടാക്കാതെ സൗജന്യമായാണ് സേവനം.

കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസാണ് ഫ്ലിറ്റ്ഗോ. മറ്റ് ഓൺലൈൻ ടാക്സികളിൽനിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളും വാഹനഉടമകളുമായിട്ടുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് സംവിധാനമൊരുക്കുകയാണ് ഫ്ലിറ്റ്ഗോ. ബസുകളും ഫ്ലിറ്റ്ഗോയിലൂടെ ബുക്ക് ചെയ്യാം.

കൂടുതല്‍ വിവരങ്ങൾക്ക് സന്ദർശിക്കാം flitgo.com

English Summary: FlitGo Online Taxi

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.