ADVERTISEMENT

ലൈസൻസ്, ആർസി ബുക്ക്, പെർമിറ്റ് തുടങ്ങി വാഹന രേഖകളുടെ കാലാവധി നീട്ടി നൽകി കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേ മന്ത്രാലയം. ഫെബ്രുവരി ഒന്നു മുതൽ കാലാവധി കഴിഞ്ഞ വാഹന രേഖകള്‍ പുതുക്കുന്നതിന് ജൂലൈ 31 വരെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് രേഖകൾ പുതുക്കാൻ സാധിക്കാത്തവർക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഈ നടപടി.  ഫെബ്രുവരി ഒന്നുമുതൽ ലോക്ഡൗണ്‍ നീക്കുന്നതുവരെ കാലാവധി അവസാനിക്കുന്ന രേഖകൾക്കാണ് ഇളവ് നൽകിയിരിക്കുന്നത്.

ലോക്ഡൗൺ മൂലം രേഖകൾ പുതുക്കാൻ സാധിക്കാതിരുന്നവർക്ക് ജൂലൈ 31 വരെ പിഴയോ മറ്റു ലേറ്റ് ഫീസുകളോ അടയ്ക്കേണ്ടെന്നും ഉത്തരവിൽ‌ പറയുന്നു. കൂടാതെ ഈ കാലഘട്ടത്തിൽ സമർപ്പിച്ചിട്ടുള്ള ഫീസുകളുടെ കാലാവധിയും നീട്ടി നൽകിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതൽ കാലവധി കഴിഞ്ഞ വാഹന രേഖകൾ ഈ കാലഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ സാധുവായി പരിഗണിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

English Summary: Government Extends Validity Of Vehicle Documents Till July 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com