ADVERTISEMENT

ജംക്‌ഷനുകളിലൂടെ വാഹനമോടിക്കുമ്പൾ കൂടുതൽ ശ്രദ്ധിക്കണം, പ്രത്യേകിച്ച് സിഗ്നലുകള്‍ ഇല്ലെങ്കിൽ. രണ്ടു ദിശയിൽനിന്ന് ഒരേസമയം വാഹനങ്ങൾ വന്നാൽ ആരെങ്കിലും ഒരാൾ വഴികൊടുക്കണം എന്നതാണ് സാമാന്യ മര്യാദ. എന്നാൽ എനിക്കു തന്നെ ആദ്യം പോകണം എന്ന വാശിയിൽ മുന്നോട്ടെടുത്താലോ, അപകടം സംഭവിക്കും. അതിന്റെ ഉദാഹരണമാണ്  ഈ വിഡിയോ.

മഹാരാഷ്ട്രയിലെ പുണെയിൽ പിമ്പിരിയിലാണ് അപകടം നടന്നത്. ലോക്ഡൗൺ മൂലം സിഗ്നൽ ഓഫാക്കിയിരുന്ന നാലും കൂടിയ ജംക്‌ഷനിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ഡ്രൈവർമാരുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോറിക്ഷയിലെ  രണ്ടുപേർ തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. 

അപകടത്തിൽ ഓട്ടോറിക്ഷയിലെ ആളുകൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

English Summary: Accident at Ambedkar Chowk Pimpri Pune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com