ADVERTISEMENT

സ്വിഫ്റ്റ് – മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് ഈ ഹാച്ച്ബാക്ക്. ഓരോ മാസവും പതിനായിരക്കണക്കിന് സ്വിഫ്റ്റുകളാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇന്ത്യയിൽ മാത്രമാല്ല രാജ്യന്തര വിപണിയിലും സ്വിഫ്റ്റിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യക്കാരുടെ പ്രിയ കാറായ സ്വിഫ്റ്റിന്റെ അമ്പരപ്പിക്കുന്ന അഭ്യാസ വി‍‍‍ഡിയോയാണ് ഇപ്പോൾ സമഹൂമാധ്യമങ്ങളിൽ താരമാകുന്നത്.

ഹംഗറിയിൽ നിന്നുള്ള ഈ വിഡിയോ കണ്ടാൽ ഒരു സ്വിഫ്റ്റിലാണോ ഈ അഭ്യാസം നടത്തുന്നത് എന്നുപോലും അദ്ഭുതപ്പെട്ടുപോകും. സുസുക്കി സ്വിഫ്റ്റിന്റെ സ്പോർട്സ് പതിപ്പാണ് അഭ്യാസത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഹംഗറിയിലെ റേസ് ഡ്രൈവറായ ഓലിവറിന്റെ യൂട്യൂബ് ചാനലിലാണ് വി‍ഡിയോ പ്രത്യക്ഷപ്പെട്ടത്. സ്റ്റിയറിങ്ങിനു പിന്നിലും ഓലിവർ തന്നെ.

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള സ്വിഫ്റ്റിനെക്കാള്‍ കരുത്തും സ്‌റ്റൈലും കൂടിയ മോഡലാണ് സ്പോർട്സ്.  2017 ലെ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലാണ് കാര്‍ സുസുക്കി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വിഫ്റ്റ് പുറത്തിറങ്ങിയ സമയത്തു തന്നെ സ്‌പോര്‍ട് പതിപ്പുമെത്തി. 1.4 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 103 കിലോവാട്ട് കരുത്തും 230 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.1 സെക്കൻഡുകള്‍ മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയര്‍ന്ന വേഗം 210 കിലോമീറ്ററാണ്.

എല്‍ഇഡി ലൈറ്റുകളും സ്‌പോര്‍ട്ടിയറായ ഡ്യുവല്‍ ടോണ്‍ അഞ്ചു സ്‌പോക്ക് അലോയ് വീലുകളും സ്‌പോര്‍ട്ടി സ്‌കേര്‍ട്ടിങ്ങുകളുമുണ്ട് കാറിന്. ഗ്രില്ലിനും സ്‌പോര്‍ട്ടി ലുക്കാണ്. സുസുക്കി ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ നിര്‍മാണം. കൂടാതെ റെഡ് സ്വിച്ചിങ്ങുകളുള്ള സ്‌പോര്‍ട്ടി സീറ്റുകള്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, രൂപമാറ്റം വരുത്തിയ ഗിയര്‍ ലിവർ തുടങ്ങി ലുക്ക് വര്‍ധിപ്പിക്കുന്നതിനായുള്ള നിരവധി മാറ്റങ്ങള്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിലുണ്ട്.

English Summary: Suzuki Swift Drifting Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com