കാരവാനിൽ മാത്രമല്ല മഹീന്ദ്ര ബൊലേറോയിലും ഒരുക്കാം ടോയ്‌ലെറ്റ്: വിഡിയോ

HIGHLIGHTS
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 9847042306
bolero-ojes11
Bolero
SHARE

കൊറോണ ഭീതി ആളുകളുടെ ചിന്താഗതി മാറ്റി മറിച്ചു. കോവിഡിന് ശേഷവും കോവിഡിന് മുമ്പും എന്നമട്ടിൽ കാലഘട്ടം തിരിക്കുക പോലും ചെയ്യാമെന്ന തരത്തിൽ ചർച്ചകൾ പോലും നടക്കുന്നു. പൊതുഗതാഗതം സുരക്ഷിതമല്ലെന്നു കരുതി ആളുകൾ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കൂട്ടുമെന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്. അതുപോലെ സ്വകാര്യ വാഹനങ്ങളിൽ ദൂരയാത്ര പോകുന്നവർ പൊതു ശുചിമുറികൾ ഉപയോഗിക്കാനും മടിക്കും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ്.

∙ സുരക്ഷിതയാത്ര: ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും വൃത്തിയില്ലാത്ത ശുചിമുറികൾ. അവ യാത്രാ സുരക്ഷിതത്വം കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ വാഹനത്തിലുള്ളിൽത്തന്നെ ടോയ്‍ലെറ്റ് സൗകര്യം നൽകി ഓജസ് യാത്രകളെ കൂടുതൽ സുരക്ഷിതമാക്കുന്നു.

bolero-ojes-6

∙ വാക്വം ടോയ്‍ലെറ്റ്: മഹീന്ദ്ര ബൊലേറോയുടെ മൂന്നാം നിര സീറ്റിന്റെ സ്ഥാനത്ത് വിമാനത്തിന്റേതിനു സമാനമായ വാക്വം ടോയ്‌ലെറ്റ് നൽകിയാണ് വാഹനങ്ങളിലെ ദൂരയാത്ര സുരക്ഷിതമാക്കുന്നത്. ബലേറോയുടെ മൂന്നാം നിര സീറ്റുകൾ എടുത്തുമാറ്റി അവിടെ ഇറക്കുമതി ചെയ്ത വാക്വം ടോയ്‌ലെറ്റ് നൽകിയിരിക്കുന്നു. നമ്മുടെ വീടുകളിലെ ബാത്റൂമിൽ കാണുന്നതുപോലുള്ള ഹെൽത്ത് ഫൗസെറ്റ് (ഹാൻഡ് ഹെൽഡ് സ്പ്രേ), സോപ് ഹോൾഡർ, സാനിറ്റൈസർ ഹോൾഡർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

bolero-ojes-3

∙ കാരവാനിൽ ഉപയോഗിക്കുന്നത്: മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന തരത്തിലുള്ള ടോയ്‌ലെറ്റാണ് വാഹനത്തിൽ. ടച്ച് പാഡിൽ അമർത്തിയാണ് ഫ്ലഷ് ചെയ്യുന്നതും ക്ലീൻ ചെയ്യുന്നതുമെല്ലാം. ഇറക്കുമതി ചെയ്യുന്ന ടോയ്‌ലെറ്റിന് മാത്രം 65000 രൂപയാണ്. ബാക്കി ഘടകങ്ങളുടെ വിലയും ലേബർ ചാർജുകളും കൂടാതെയാണിത്.

bolero-ojes-5

∙ രണ്ടു ടാങ്കുകൾ, 12 വാട്ട് മോട്ടർ: ഫ്ലഷ് വാട്ടറും വെയ്സ്റ്റ് വാട്ടറും സൂക്ഷിക്കാൻ രണ്ട് ടാങ്കുകളാണ് ഉപയോഗിക്കുന്നത്. ജിആർപി കോട്ടഡ് അലുമിനിയം ടാങ്ക് ഉപയോഗിക്കുന്നതിനാൽ കേടുവരാനും പൊട്ടൽ വീഴാനുമുള്ള സാധ്യത തീരെയില്ല. കൂടാതെ വാഹനത്തിൽ നിന്ന് വൈദ്യുതി എടുക്കാൻ പാകത്തിന് 12 വാട്ട് മോട്ടറുെ ഘടിപ്പിച്ചിരിക്കുന്നു.

bolero-ojes-1

∙ഏതുവാഹനത്തിലും അനുയോജ്യം: ഉള്ളിലെ ഫ്ലോറിൽനിന്ന് റൂഫ് വരെ 40 ഇഞ്ച് ഉയരമുള്ള ഏതു വാഹനത്തിലും ഈ ടോയ്‌ലെറ്റ് ഘടിപ്പിക്കാം. എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. 

bolero-ojes-4

∙ഓജസ് ഓട്ടോമൊബൈൽസ്: ഇന്ത്യയിൽ കാരവാൻ നിർമിക്കാൻ ലൈസൻസുള്ള ഏകസ്ഥാപനമാണ് ഓജസ് ബോഡി ബിൽഡേഴ്സ് എന്നാണ് ഉടമ ബിജു പറയുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും നിഖിൽ കുമാരസ്വാമി പോലുള്ള കന്നട സിനിമാതാരങ്ങൾക്കും കാരവാൻ നിർമിച്ചു നൽകിയത് ഓജസാണ്. മെഡിക്കൽ ഏക്യുപ്മെന്റ് വാഹനങ്ങൾ, സഞ്ചരിക്കുന്ന ഐസിയു, ലാബുകൾ, എടിഎം തുടങ്ങി നിരവധി വാഹനങ്ങളും ഓജസ് നിർമിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9847042306, 8086700292

English Summary: Mahindra Bolero With Vacuum Toilet

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA