ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായിരിക്കും മാരുതി 800. മുപ്പത്തിയൊന്ന് വർഷങ്ങൾ ഇന്ത്യൻ വിപണിയിലെ രാജാവായി വാണ മാരുതി 800 ഇന്നും നിരത്തുകളിലെ സ്ഥിരം സാന്നിധ്യമാണ്. കൺവേർട്ടബിളായിട്ടും സ്പോർട്സ് കാറായുമെല്ലാം മാരുതി 800 മോഡിഫൈ ചെയ്ത് കണ്ടിട്ടുണ്ടെങ്കിലും ഇന്നുവരെ ആരും ശ്രമിക്കാത്ത ഒരു ഉദ്യമവുമായി എത്തിയിരിക്കുകയാണ് മഗ്‌നെറ്റോ 11 യൂട്യൂബർ.

മാരുതി 800നെ മൂന്നു വീലുകള്ള കാറാക്കിയാണ് മാറ്റുകയാണ് ഇവിടെ. മിനി 800 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ആദ്യ വിഡിയോയും മഗ്‌നെറ്റോ യൂട്യൂബിൽ നൽകിയിട്ടുണ്ട്. പിൻ സീറ്റിന്റെ ഭാഗം മുറിച്ച് മാറ്റി നടുക്കിയ ടയർ നൽകിയാണ് മൂന്നു വീലുള്ള മാരുതി 800 നിർമിക്കുന്നത്. ബജാജ് അവഞ്ചറിന്റെ ടയറാണ് ഉപയോഗിക്കുന്നതെന്നും പറയുന്നു.

മുന്നിൽ നിന്നുള്ള നോട്ടത്തിൽ മാരുതി 800 തന്നെ എന്നാൽ വശങ്ങളിലെത്തിയാലേ പകുതി മാത്രമേയുള്ളൂവെന്നു മനസിലാകൂ. പകുതി മുറിച്ച് മാറ്റിയതൊഴിച്ചാൽ എൻജിൻ ഭാഗത്ത് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പൂർണമായും മോഡിഫൈ ചെയ്തിട്ടില്ലെന്നും പണി പുരോഗമിക്കുന്നതേയുള്ളെന്നും മഗ്‌നെറ്റോ വിഡിയോയിൽ പറയുന്നു.

English Summary: Maruti 800 Modification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com