ADVERTISEMENT

കോട്ടയം ∙ ഓൺലൈൻ വിൽപന സൈറ്റുകളിൽ വാഹനം വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്ത് തട്ടിപ്പു നടത്തുന്നതായി പൊലീസ്. കൈപ്പുഴ സ്വദേശിയായ യുവാവ് ഡിവൈഎസ്പി ആർ.ശ്രീകുമാറിനു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള സംഘങ്ങൾ തട്ടിപ്പു നടത്തുന്നതായി കണ്ടെത്തിയത്.

ഓൺലൈനിൽ യഥാർഥത്തിൽ വിൽപനയ്ക്ക് ഉള്ള വാഹനങ്ങളുടെ ചിത്രങ്ങൾ കൈവശപ്പെടുത്തി ഇത് വില കുറച്ച് കാണിച്ച് ഫെയ്സ്ബുക്കിൽ പരസ്യമിടുകയാണ് രീതി. വിശ്വാസം പിടിച്ചു പറ്റാൻ പട്ടാള ഉദ്യോഗസ്ഥനാണെന്ന  വ്യാജ തെളിവുകൾ കാണിക്കും.

ഇത്തരത്തിൽ മലപ്പുറം സ്വദേശി 62500 രൂപ വിലയിട്ട് ഓൺലൈനിൽ വിൽപനയ്ക്ക് വച്ചിരുന്ന സ്കൂട്ടർ 32,500 രൂപയ്ക്ക് ലഭിക്കുമെന്ന പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ട യുവാവിനോട് തട്ടിപ്പുകാർ പണം വാങ്ങുകയായിരുന്നു. 

രേഖകൾ കാണിച്ച് വിശ്വാസ്യത നേടിയ സംഘം യുവാവിന്റെ പക്കൽ നിന്നും ഓൺലൈൻ വഴി പണം വാങ്ങി. പിന്നീട് വിളിച്ചപ്പോൾ ഇവരെ  കിട്ടാതെ വന്നതോടെയാണ്  തട്ടിപ്പു മനസ്സിലായത്. ഉടൻ പൊലീസിൽ പരാതി നൽകി. പൊലീസ് വാഹനത്തിന്റെ ഉടമയെ കണ്ടെത്തി ബന്ധപ്പെട്ടപ്പോൾ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നു ഇതേ പരാതിയുമായി പൊലീസുകാർ  വിളിച്ചതായി ഉടമ പറഞ്ഞു.

പിന്നീടും  ഈ വാഹനം വിൽപനയ്ക്ക് ഉണ്ടെന്നു കാണിച്ച്  സമൂഹ മാധ്യമങ്ങളിൽ പരസ്യം വന്നിരുന്നു. കുറഞ്ഞ വില കണ്ട്  ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് പൊലീസ് പറയുന്നു.

English Summary: Online Scooter Sales Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com