sections
MORE

ഫ്ലീറ്റ് വിഭാഗത്തിലേക്കു ‘യാരിസ്’; വില 9.12 ലക്ഷം മുതൽ

Yaris
SHARE

ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ സെഡാഃഅ‍ യാരിസ് ഇനി ഫ്ലീറ്റ് വിഭാഗത്തിലും വിൽപ്പനയ്ക്ക്. ഇതോടെ ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ്(ജി ഇ എം) പോർട്ടലിലും യാരിസ് ഇടംപിടിച്ചു. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭ്യമാവുന്ന, താഴ്ന്ന വകഭേദമായ ‘ജെ’ അടിസ്ഥാനമാക്കുന്ന ഫ്ലീറ്റ് സ്പെസിഫിക്കേഷൻ യാരിസിന് 9.12 ലക്ഷം രൂപയാണു ഷോറൂം വില. സാധാരണ യാരിസ് ജെ വകഭേദത്തെ അപേക്ഷിച്ച് വിലയിൽ 1.96 ലക്ഷത്തോളം രൂപയുടെ കുറവുണ്ട്. ഏപ്രിലിൽ വിപണി വിട്ട ബി വിഭാഗം സെഡാനായ എറ്റിയോസിന്റെ പകരക്കാരനായിട്ടാണു യാരിസിന്റെ വരവ്.

ഈ വിഭാഗത്തിൽ ഹോണ്ട ‘സിറ്റി’, ഹ്യുണ്ടേയ് ‘വെർണ’, മാരുതി സുസുക്കി ‘സിയാസ്’, ഫോഗ്സ്​വാഗൻ ‘വെന്റോ’ തുടങ്ങിയവയോടാവും ‘യാരിസി’ന്റെ പോരാട്ടം.

രണ്ടു വർഷം മുമ്പ് 2018ലാണു ടൊയോട്ട ഇന്ത്യയിൽ ‘യാരിസ്’ നിർമാണം ആരംഭിച്ചത്. ഇക്കൊല്ലം ആദ്യ മൂന്നു മാസക്കാലത്തെ വിൽപ്പനയിൽ 2019 ജനുവരി – മാർച്ചിനെ അപേക്ഷിച്ച് 64% വളർച്ച കൈവരിച്ചെന്നാണു ടി കെ എമ്മിന്റെ അവകാശവാദം. ടാക്സി മേഖലയുടെ ഉപയോഗമാണു ലക്ഷ്യമിടുന്നതെങ്കിലും സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ ‘യാരിസി’ന്റെയും വരവ്; ഏഴ് എയർ ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി), ബ്രേക്ക് അസിസ്റ്റ്, റിമോട്ട് സെൻട്രൽ ലോക്കിങ്, മാനുവൽ ഡേ/നൈറ്റ് ഇൻസൈഡ് റിയർവ്യൂ മിറർ, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയൊക്കെ കാറിലുണ്ട്. 15 ഇഞ്ച് അലോയ് വീലിനൊപ്പം ഹാലജൻ പ്രൊജക്ടർ ഹെഡ്ലാംപും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമായും സൂപ്പർ വൈറ്റ് നിറത്തിലാണു ഫ്ളീറ്റ് ശ്രേണിക്കുള്ള ‘യാരിസ്’ എത്തുന്നത്; എന്നാൽ ഉപയോക്താക്കൾ ആവശ്യപ്പെടുന്ന പക്ഷം മറ്റു നിറങ്ങളിലും കാർ ലഭ്യമാക്കുമെന്നാണു ടി കെ എമ്മിന്റെ വാഗ്ദാനം. 

ഇരട്ട വർണ അകത്തളത്തിനൊപ്പം ക്രമീകരിക്കാവുന്ന മുൻ – പിൻ ഹെഡ്റസ്റ്റ്, മുൻ – പിൻ ആം റസ്റ്റ്, പവർ അജ്ഡസ്റ്റബ്ൾ വിങ് മിറർ, പവർ വിൻഡോ, മാനുവൽ എ സി, പിന്നിൽ ചാർജിങ് ഔട്ട്ലെറ്റ് തുടങ്ങിയവയും ഈ കാറിൽ പ്രതീക്ഷിക്കാം. ലക്ഷ്യമിടുന്നത് ടാക്സി മേഖലയെ ആയതിനാൽ കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി നിയന്ത്രിക്കാനും സാധ്യതയുണ്ട്. സാങ്കേതികമായി ‘യാരിസി’ന്റെ ‘ജെ’ പതിപ്പും ഫ്ളീറ്റ് പതിപ്പുമായി വ്യത്യാസമൊന്നുമില്ല; കാറിനു കരുത്തേകുന്ന 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. 107 ബി എച്ച് പിയോളം കരുത്തും 140 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനു കൂട്ട് ആറ് സ്പീഡ് മാനുവൽ ഗീയർബോക്സാണ്. നിലവിൽ ‘യാരിസി’ൽ ഫാക്ടറിയിൽ നിന്നു ഘടിപ്പിച്ച സി എൻ ജി കിറ്റ് ലഭ്യമല്ല.

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA