ADVERTISEMENT

ചെറു എസ്‌യുവി വിപണിയിൽ സൂപ്പർസ്റ്റാറായി മുന്നേറി ഹ്യുണ്ടേയ് വെന്യു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വെന്യുവിന്റെ വിൽപന ഒരു ലക്ഷം പിന്നിട്ടു. വെന്യുവിന്റെ 97400 യൂണിറ്റ് ഇന്ത്യയിലും 7400 യൂണിറ്റ് രാജ്യാന്തര വിപണിയിലുമാണ് വിറ്റത്. വിൽപനയിൽ 44 ശതമാനവും 1 ലീറ്റർ കാപ്പാ പെട്രോൾ എൻജിനാണെന്നാണ് കമ്പനി പറയുന്നത്. ഒരു ലക്ഷത്തിൽ 30000 ഉപഭോക്താക്കൾ ബ്ലൂലിങ്ക് ടെക്നോളജിയുള്ള വാഹനം തിരഞ്ഞെടുത്തു. കൂടാതെ ഈ വർഷം മാർച്ചു മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ് കോംപാക്റ്റ് എസ്‍യുവിയും വെന്യുവാണെന്നാണ് ഹ്യുണ്ടേയ് പറയുന്നത്.

കോംപാക്റ്റ് സെ‍ഡാൻ സെഗ്‍മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ വെന്യുവിന്റെ ഡീസൽ ബിഎസ് 6 പതിപ്പ് അടുത്തിടെയാണ് വിപണിയിലെത്തിച്ചത്. 1.4 ലീറ്റർ ഡീസൽ എൻജിന് പകരം 1.5 യു2 സിആർഡിഐ എൻജിനുമായാണ് ബിഎസ്6 വെന്യു എത്തുന്നത്. 8.19 ലക്ഷം മുതൽ 11.52 ലക്ഷം വരെയാണ് വെന്യു ബിഎസ് 6 ഡീസലിന്റെ എക്സ്ഷോറൂം വില. സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായി കഴിഞ്ഞ വർഷം മേയ് 21നാണ് വെന്യു വിപണിയിലെത്തിയത്. മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്സൻ, ഫോഡ് ഇകോസ്പോർട്, മഹീന്ദ്ര എക്സ്‌യുവി 300 തുടങ്ങിയ വാഹനങ്ങളോടാണ് വെന്യു മത്സരിക്കുന്നത്.

100 ബിഎച്ച്പി കരുത്തും 24.5 കെജിഎം ടോർക്കുമുള്ള ബിഎസ് 6 ഡീസൽ എൻജിൻ, 83 ബി എച്ച് പി കരുത്തുള്ള സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ എൻജിൻ, 120 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ എന്നിവയാണ് വെന്യുവിൽ. 1.2 ലീറ്റർ പെട്രോൾ എൻജിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സും 1 ലീറ്റർ പെട്രോൾ എൻജിന് 6 സ്പീഡ്, 7 സ്പീഡ് ഡിസിടി ഗിയർബോസും ഡീസലിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമാണുള്ളത്. 

സെഗ്‍മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയായ ലീറ്ററിന് 23.3  കിലോമീറ്റാറുമായിട്ടാണ് വെന്യു ബിഎസ് 6 വിപണിയിലെത്തിയത്. ബിഎസ് 4 നെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ അൽപം കുറവു വന്നെങ്കിലും കോംപാക്റ്റ് എസ്‍യുവി സെഗ്‍മെന്റിൽ ഏറ്റവുമധികം മൈലേജുളള ഡീസൽ കാറിനൊന്ന് വെന്യു തന്നെ.

English Summary: Hyundai Venue Cross One Lakh Sales Mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com