ADVERTISEMENT

ഹരിയാനയിലെ കെജിപി അതിവേഗപാതയിൽ അടിയന്തര ലാൻഡിങ് നടത്തിയ വ്യോമസേനയുടെ ഹെലികോപ്റ്റർ. സാങ്കേതിക തകരാറിനെ തുടർന്നാണു കുണ്ട്‌ലി–ഗാസിയാബാദ്–പൽവാൽ (കെജിപി) ഹൈവേയിൽ കോപ്റ്റർ ഇറക്കിയത്. 

സോനിപത്തിൽ നിന്ന് 10–12 കിലോമീറ്റർ വരെ അകലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രെസ് വേയിലായിരുന്നു ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഹിൻഡനിൽ നിന്നു നിന്ന് ഹൽവാരയിലേക്കുള്ള പതിവ് പറക്കലിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പൈലറ്റ് ഹെലികോപ്റ്റർ ഹൈവേയിൽ ഇറക്കിയത്. 

ഹെലികോപ്റ്ററിന് ഇറങ്ങാനായി റോഡ് ഗതാഗതം തടഞ്ഞെന്നും വ്യോമസേന എൻജിനീയർമാരെത്തി 2 മണിക്കൂർകൊണ്ടു തകരാർ പരിഹരിച്ചു കോപ്റ്റർ നീക്കിയെന്നും പൊലീസ് പറയുന്നു.

English Summary: IAF Helicopter Landed On Expressway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com