ട്രൈബറിന് പിന്നാലെ, കോംപാക്റ്റ് എസ്‍യുവി വിപണി പിടിക്കാൻ റെനോ കിഗെർ

renault-suv-concept
Renault SUV Concept, Representative Image
SHARE

ഇന്ത്യയിൽ വിപണന സാധ്യതയേറിയ കോംപാക്ട് എസ്‌യുവി വിപണി പിടിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ കിഗെർ എത്തുന്നു. എച്ച്ബിസി എന്ന കോഡ് നാമത്തിൽ വികസന ഘട്ടത്തിലുള്ള കിഗെർ ഒക്ടോബറോടെ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന. പങ്കാളിയായ നിസ്സാന്റെ മാഗ്നൈറ്റ് ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനായിരുന്നു മുൻധാരണ. എന്നാൽ കോവിഡ് 19 ഭീഷണിയെ തുടർന്ന് മാഗ്നൈറ്റ് അരങ്ങേറ്റം ജനുവരിയിലേക്കു നീട്ടാൻ നിസ്സാൻ തീരുമാനിക്കുകയായിരുന്നു. റെനോയാവട്ടെ മുൻനിശ്ചയപ്രകാരം കിഗെറിന്റെ അരങ്ങേറ്റം നടത്താനുള്ള മുന്നൊരുക്കത്തിലുമാണ്. ദീപാവലി – നവരാത്രി കാലത്തെ വിൽപന സാധ്യത മുൻനിർത്തിയാവും ഒക്ടോബറിൽ തന്നെ കിഗെർ അരങ്ങേറ്റം കുറിക്കുക.

മാഗ്നൈറ്റിനെ പോലെ നിസ്സാൻ – റെനോ സഖ്യത്തിന്റെ സിഎംഎഫ് – എ പ്ലസ് പ്ലാറ്റ്ഫോം തന്നെയാണ് കിഗെറിനും അടിത്തറയാവുന്നത്. നിലവിൽ വിപണിയിലുള്ള ട്രൈബർ സാക്ഷാത്കരിച്ചിരിക്കുന്നതും ഇതേ പ്ലാറ്റ്ഫോമിൽ തന്നെ. അഞ്ചു സീറ്റോടെയാവും കിഗെറിന്റെ വരവ്. എന്നാൽ ട്രൈബറിനു സമാനമായ അകത്തളത്തിലെ സ്ഥലസൗകര്യത്തിൽ റെനോ അത്ഭുതം ആവർത്തിക്കാനുള്ള സാധ്യത തള്ളാനാവില്ല. ട്രൈബറിലെ ഒരു ലീറ്റർ പെട്രോൾ എൻജിനോടെയാവും കിഗെറിന്റെയും വരവ്. കൂടാതെ എച്ച് ആർ 10 എന്ന പേരിൽ വികസിപ്പിക്കുന്ന, ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിൻ സഹിതവും ഇരു മോഡലുകളും പിന്നീട് വിൽപ്പനയ്ക്കെത്തും; 95 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യത. നിസ്സാന്റെ ‘മാഗ്നൈറ്റി’ലും ഇതേ എൻജിനുകളും ഗീയർബോക്സുകളും പ്രതീക്ഷിക്കാം. 

സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെയാവും റെനോ ‘കിഗെറി’നെ പടയ്ക്കിറക്കുക; ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ‘കിഗെറി’ൽ പ്രതീക്ഷിക്കാം. 

വിൽപ്പന സാധ്യതയിലെന്ന പോലെ കനത്ത മത്സരത്തിനും പ്രസിദ്ധമാണ് ഇന്ത്യയിലെ കോംപാക്ട് എസ് യു വി വിപണി; മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹ്യുണ്ടേയ് ‘വെന്യൂ’, ഫോഡ് ‘ഇകോ സ്പോർട്’, മഹീന്ദ്ര ‘എക്സ് യു വി 300’, ടാറ്റ ‘നെക്സൻ’ എന്നിവയൊക്കെ ‘കിഗെറി’നെ നേരിടാനുണ്ടാവും. പോരെങ്കിൽ ടൊയോട്ട ‘അർബൻ ക്രൂസർ’, നിസ്സാൻ ‘മാഗ്നൈറ്റ്’ എന്നിവ അരങ്ങേറ്റത്തിനും തയാറെടുക്കുന്നുണ്ട്. 

English Summary: Renault Kiger Launch In October

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA