ADVERTISEMENT

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെയും വിമാന യാത്രക്കാരെയും പോലെ കാർ ഉടമസ്ഥർക്കും  റിവാർഡ്സ് ലോയൽറ്റി പ്രോഗ്രാമുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എംഎസ്ഐഎൽ). മാരുതി സുസുക്കി റിവാർഡ്സ് എന്ന പേരിലാണു കമ്പനി പുതിയ കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചത്. അരീന, നെക്സ, ട്രൂവാല്യൂ ഔട്ട്‌ലെറ്റുകളിലൂടെയെല്ലാം വിൽക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥരെ മാരുതി സുസുക്കി റിവാർഡ്സിൽ അംഗങ്ങളാക്കുമെന്നു കമ്പനി അറിയിച്ചു. ഇതാദ്യമായാണു രാജ്യത്തെ ഏതെങ്കിലും വാഹന നിർമാതാവ് കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം ആരംഭിക്കുന്നതെന്നും മാരുതി സുസുക്കി അവകാശപ്പെട്ടു. 

പുതിയ കാർ വാങ്ങുമ്പോഴും സർവീസിങ് വേളയിലും മാരുതി ഇൻഷുറൻസ്, അക്സസറികൾ, കസ്റ്റമർ റഫലൽ തുടങ്ങിയ വേളകളിലുമെല്ലാം കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം വഴി നേട്ടത്തിന് അവസരമുണ്ടെന്നു മാരുതി സുസുക്കി വിശദീകരിക്കുന്നു. നാലു തരം അംഗത്വവും മാരുതി സുസുക്കി റിവാർഡ്സിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്: മെംബർ, സിൽവർ, ഗോൾഡ്, പ്ലാറ്റിനം. ഉപയോക്താക്കൾക്ക് ആഹ്ലാദകരമായ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു മാരുതി സുസുക്കി റിവാർഡ്സ് എന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു. മികച്ച ആനുകൂല്യങ്ങളാണു പദ്ധതി പ്രകാരം അംഗങ്ങൾക്കു ലഭ്യമാവുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. 

രാജ്യത്തെ മാരുതി സുസുക്കി ഡീലർഷിപ്പുകളിലെല്ലാം മാരുതി സുസുക്കി റിവാർഡ്സ് പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവും. വാഹന സർവീസിങ് വേളയിലും അക്സസറികളും മാരുതി ജനുവിൻ പാർട്സ് വാങ്ങുമ്പോലും എക്സ്റ്റൻഡഡ് വാറന്റിക്കും ഇൻഷുറൻസിനും ഡ്രൈവിങ് സ്കൂൾ പ്രവേശനത്തിനുമൊക്കെ ‘മാരുതി സുസുക്കി റിവാർഡ്സ്’ പ്രകാരമുള്ള ആനുകൂല്യം ഉപകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

English Summary: Maruti Suzuki Loyalty Reward Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com