ADVERTISEMENT

തൊടുപുഴ∙ ‘പോരുന്നോ എന്റെ കൂടെ’ ചോദിച്ചത് ആനന്ദ് മഹീന്ദ്രയാണ്. അതും ഒരു ഇടുക്കിക്കാരനോട്. യഥാർഥ ജീപ്പിനെ വെല്ലുന്ന മിനിയേച്ചർ ജീപ്പ്  നിർമിച്ച വെള്ളിയാമറ്റം മൂത്തേടത്തുപറമ്പിൽ അരുൺകുമാർ പുരുഷോത്തമനെ അന്വേഷിച്ചായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. മഹീന്ദ്രയ്ക്കു വേണ്ടി വ്യാവസായിക അടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ നിർമിക്കാൻ സഹായിക്കാമോയെന്നാണ് അരുണിനോട് ആനന്ദ് മഹീന്ദ്രയുടെ അഭ്യർഥന. ‌ഇറക്കുമതി ചെയ്യുന്ന ടോയ് കാറുകളോടു കിടപിടിക്കുന്നതാണ് അരുണിന്റെ ഡിസൈനെന്നും ആനന്ദ് ട്വീറ്റിലൂടെ പറഞ്ഞിരുന്നു.  

കൊല്ലം സ്വദേശി അമൃതേഷെന്ന പതിനഞ്ചു വയസ്സുകാരനു വേണ്ടി നിർമിച്ച വില്ലീസ് ജീപ്പിന്റെ മിനിയേച്ചറിന്റെ ചിത്രത്തിനരികെ അരുൺകുമാർ നിൽക്കുന്ന ചിത്രമടക്കമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ്. ലൂസിഫർ സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച ജീപ്പിന്റെ മിനിയേച്ചറാണ് അമൃതേഷിനായി നിർമിച്ചത്. 

അരുണിന്റെ മക്കളായ കേശനി കൃഷ്ണയും മാധവ് കൃഷ്ണനും വേണ്ടി നിർമിച്ച സുന്ദരി ഓട്ടോറിക്ഷയും സമൂഹ മാധ്യമങ്ങളിൽ വൈറവലായിരുന്നു 150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ആ ഓട്ടോറിക്ഷ 15000രൂപ ചെലവിൽ ഏഴര മാസത്തെ അധ്വാനം കൊണ്ടാണ് പൂർത്തിയാക്കിയത്. വിവിധ സിനിമകളിൽ ഹിറ്റായ വാഹനങ്ങൾ നിർമിക്കുന്നതിനിടയിലാണ് ലൂസിഫറിലെ ജീപ്പിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇടുക്കി ജില്ലാ ആശുപത്രിയിൽ നഴ്‌സാണ് അരുൺ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ആര്യയാണ് ഭാര്യ.

English Summary: Anand Mahindra Tweet About Arun Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT