ADVERTISEMENT

മഴ നനഞ്ഞ് കിടക്കുന്ന റോഡിലൂടെ അമിതവേഗം പാടില്ല. മഴ നനഞ്ഞ റോഡുകളിൽ ചെറിയൊരു അബദ്ധം മതി അപകടത്തിന്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും മഴയത്ത് അപകടമുണ്ടാകാൻ അധിക സമയം വേണ്ട. അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങിയപ്പോൾ അപകടത്തിൽ പെട്ടത് റോഡിലൂടെ നടന്നുപോകുകയായിരുന്ന കാൽനട യാത്രികനാണ്. 

മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡിൽ നിയന്ത്രണം വിട്ട വാഹനം വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അത്താണിയിലാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്തു നിന്നു വരികയായിരുന്ന ജീപ്പ് അത്താണി എസ്‍എൻഡിപി ഓഫിസിനു മുൻപിലെ കൊടും വളവിൽ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം തെറ്റി റോഡിൽ വട്ടം കറങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ആളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാൽനടയാത്രികന് ജീവൻ നഷ്ടമായി. 

മഴയത്ത് വാഹനമോടിക്കുമ്പോൾ സൂക്ഷിക്കൂ

∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.

∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.

∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.

∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com