ADVERTISEMENT

വലിയ വാഹനങ്ങളുടെ അശ്രദ്ധ പലപ്പോഴും വിനയാകുന്നത് ഇരുചക്രവാഹനത്തിലെ യാത്രക്കാർക്കായിരിക്കും. കാറുകളും മറ്റുവലിയ വാഹനങ്ങളും ശ്രദ്ധിക്കാതെ തിരിക്കുന്നതും മുന്നോട്ടെടുക്കുന്നതും പലപ്പോഴും ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും. അത്തരത്തിലൊരു അപകട വിഡിയോയാണിത്.

മലപ്പുറം തുരുരങ്ങാടി വെളിമുക്കിലാണ് അപകടം നടന്നത്. ബൈക്ക് വരുന്നത് ശ്രദ്ധിക്കാതെ കാർ റോഡിൽ യൂടേൺ എടുത്തതാണ് അപകട കാരണം. റോഡിന് കുറുകേ എത്തിയ കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. വേഗത്തിലെത്തിയ ബൈക്ക് ബ്രേക്ക് പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന ആൾ തെറിച്ച് കാറിനപ്പുറത്തു പോകുന്നതും വിഡിയോയിൽ കാണാം.

പ്രധാന റോഡുകളിൽ യൂടേൺ എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പ്രധാന യൂടേൺ എടുക്കുമുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. 

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

English Summary: Bike Accident In Malapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com