ADVERTISEMENT

റോഡരികിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ചില സാമാന്യ മര്യാദകളുണ്ട്. റോഡരികിലെ ഷോൾഡർ ലൈനിന് പുറത്ത് പാർക്ക് ചെയ്തതിന് ശേഷം, ‘നിയമപരമായി പാർക്ക് ചെയ്തു’ എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.

എന്നാൽ വാഹനം പാർക്ക് ചെയ്ത് ഇറങ്ങേണ്ടത് ഒരിക്കലും റോഡിലേക്കാകരുത് എന്ന സാമാന്യ തത്വം നമ്മളിൽ പലരുടേയും ചിന്തകളിൽ പോലും വരുന്നില്ല. തിരക്കേറിയതും വാഹന സാന്ദ്രത കൂടിയതുമായ കേരളത്തിലെ ശ്വാസം മുട്ടിക്കുന്ന റോഡുകളിൽ സുരക്ഷിത അകലം പാലിക്കാതെ നുഴഞ്ഞ് കയറുന്ന ഇരുചക്ര വാഹനങ്ങൾ ഒരടി പോലും അകലം പാലിക്കാതെ ഇരച്ചു പായുമ്പോൾ പ്രത്യേകിച്ചും.

വാഹനം റോഡരികിൽ നിർത്തുമ്പോൾ ഷോൾഡർ ലൈനിന്റെ പുറത്ത് വാഹനം പാർക്ക് ചെയ്തതിനു ശേഷം ‘ഞങ്ങൾ സുരക്ഷിതമായിട്ടാണ് വാഹനം പാർക്ക് ചെയ്തിട്ടുള്ളത്’ എന്ന് പറയുന്ന നല്ലൊരു വിഭാഗം നമ്മുടെ നാട്ടിൽ ഉണ്ട്. അത്തരക്കാർ അറിയേണ്ടത്... ഷോൾഡർ ലൈനിനു പുറത്ത് വാഹനം പാർക്ക് ചെയ്താൽ കാഴ്ചയിൽ റോഡിന് പുറത്താണ്. പക്ഷേ അതിൽനിന്നു ഡ്രൈവർ പുറത്തിറങ്ങുന്നത് (പലപ്പോഴും പുറകിലെ സീറ്റിലെ കുട്ടികളും) റോഡിലേക്ക് (ക്യാരിയേജ് വേ) ഡോർ തുറന്നാണ് എന്നത് നമ്മൾ ബോധപൂർവം മറക്കുന്നു.

തീർച്ചയായും ഇടതുവശം ചേർന്നു പോകുന്ന ഒരു ബൈക്ക് യാത്രികന്റെ മുൻപിലേക്ക് അയാൾ പ്രതീക്ഷിക്കാതെ വരുന്ന തടസ്സം അപകടത്തിന് ഹേതുവാകും. ഇങ്ങനെ വരുന്ന തടസം മോട്ടർസൈക്കിൾ യാത്രികന്റെ റിയാക്‌ഷൻ സമയത്തിനേക്കാൾ കുറവായിരിക്കും. അതുകൊണ്ടാണ് റോഡിലേക്ക് തുറക്കുന്ന വാതിലുകളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുന്നത്.

ഞാൻ ഒരു അപകടത്തിന് കാരണമാകില്ലെന്ന സൂക്ഷ്മതയോടെ സുരക്ഷിതമായി പാർക്ക് ചെയ്യുകയും, വാതിൽ തുറക്കുവാൻ ഡച്ച് റീച്ച് രീതി അവലംബിക്കുകയും ചൈൽഡ് ലോക്ക് ഓണാക്കുകയും ചെയ്താൽ നിരപരാധികളുടെ ചോര നിരത്തിൽ വീഴുന്നത് ഒഴിവാക്കാം.

English Summary: Things To Remember While Parking Along Roadways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com