ADVERTISEMENT

കരിങ്കല്ലത്താണി ∙ സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ കാണുന്നവരെല്ലാം ചിന്തിക്കുന്നുണ്ടാകും അപ്പോൾ ആ ബൊലേറോ അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ബൈക്കിലിരിക്കുന്ന യുവാവിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന്. നിയന്ത്രണം വിട്ടു വന്ന മണ്ണുമാന്തി യന്ത്രം എതിരെ വന്ന വാഹനത്തിൽ ഇടിച്ചതുകൊണ്ടു മാത്രമാണ് വഴിയരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരുന്ന പനാംകുന്ന് സ്വദേശി സാലി രക്ഷപ്പെട്ടത്. 

കരിങ്കല്ലത്താണിയിലെ തൊടുകാപ്പ് ഇറക്കത്തിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. നിയന്ത്രണംവിട്ട മണ്ണുമാന്തി യന്ത്രം എതിരെ വന്ന ബോലേറോയിലും നിർത്തിയിട്ടിരുന്ന ബൈക്കിലും സമീപത്തെ മരത്തിലും തട്ടിയ ശേഷം വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. 

സാലി ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വാൻ യാത്രക്കാർക്കും പരുക്കില്ല. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ നിസ്സാര പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്കു സാരമായ കേടുപാടുകളുണ്ട്. 

കരിങ്കല്ലത്താണി ഭാഗത്തുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു വന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക്  നഷ്ടമായതാണ് അപകടത്തിനിടയാക്കിയത്. പാതയോരത്തു നിന്നവരെ ഇടിക്കാതെ എതിർവശത്തെ മരത്തിലിടിപ്പിച്ചു നിർത്താൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

English Summary: Malappuram JCB Accident CCTV Visuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com