sections
MORE

ആണി കയറിയാലും കാറ്റുപോകില്ല, പഞ്ചർ സേഫ് ടയറുമായി സീയറ്റ്

ceat
Ceat Puncture Safe Tyres
SHARE

മോട്ടോർ സൈക്കിളുകൾക്കായി പഞ്ചർ ചെറുക്കുന്ന ട്യൂബ് രഹിത ടയർ ശ്രേണിയുമായി സീയറ്റ് ടയേഴ്സ്. പഞ്ചറായാലുടൻ കാറ്റുപോകാത്ത രീതിയിൽ രൂപകൽപന ചെയ്ത മോട്ടോർ സൈക്കിൾ ടയറുകളാണു സീയറ്റ് അവതരിപ്പിച്ചത്. വായുമർദ നഷ്ടം ചെറുക്കാൻ പ്രാപ്തിയുള്ള സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന ഈ ട്യൂബ് രഹിത ടയറുകൾ പഞ്ചർ നേരിട്ടാലും പ്രശ്നരഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പു നൽകുമെന്നാണ് സീയറ്റിന്റെ വാഗ്ദാനം. നിലവിൽ കേരളത്തിലും ബെംഗളൂരു, മൈസൂരു തുടങ്ങി കർണാടകത്തിന്റെ ചില ഭാഗങ്ങളിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലും സേലത്തും പുതിയ ടയർ ലഭ്യമാണെന്നും സീയറ്റ് അറിയിച്ചു.

പഞ്ചർ നേരിടുന്ന ഘട്ടത്തിൽ കാറ്റു പോകില്ലെന്നതാണ് പഞ്ചർ സേഫ് ശ്രേണിയുടെ പ്രധാന മികവ്. ടയറിലെ സീലന്റിന്റെ സാന്നിധ്യമാണ് പഞ്ചർ സ്വയം ഒട്ടിക്കാൻ ഈ ശ്രേണിയെ സഹായിക്കുന്നത്. സീയറ്റ് ആഭ്യന്തരമായി വികസിപ്പിച്ച ഈ സീലന്റിന്റെ പകർപ്പവകാശവും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. 2.5 മില്ലിമീറ്റർ വരെ വ്യാസമുള്ള ആണികൾ സൃഷ്ടിക്കുന്ന പഞ്ചർ സ്വയം പരിഹരിക്കാൻ ഈ സീലന്റിനാവുമെന്നാണു സീയറ്റിന്റെ കണക്കുകൂട്ടൽ. നിലവിൽ വിപണിയിലുള്ള പ്രധാന ബ്രാൻഡുകളിലെ മോട്ടോർ സൈക്കിളുകളിൽ ഉപയോഗിക്കാനായി ഏഴു വ്യത്യസ്ത വലിപ്പത്തിലുള്ള പഞ്ചർ സേഫ് ടയറുകൾ സീയറ്റ് പുറത്തിറക്കിയിട്ടുണ്ട്. 

യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിരന്തര ശ്രമമാണു കമ്പനി നടത്തുന്നതെന്നു സീയറ്റ് ടയേഴ്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ അമിത് തൊലാനി അഭിപ്രായപ്പെട്ടു. ഇരുചക്രവാഹന യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളിയായ ടയർ പഞ്ചർ അനായാസം കൈകാര്യം ചെയ്യാനുള്ള ശ്രമമാണു പുതിയ ശ്രേണിയിലൂടെ കമ്പനി നടത്തുന്നത്. സീയറ്റ് പഞ്ചർ സേഫ് ശ്രേണിയിലൂടെ വാഹന ഉടമകളുടെ സമയവും പണവും ലാഭിക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പഞ്ചർ നേരിടുന്ന പക്ഷം അതു സ്വയം പരിഹരിക്കാനുള്ള കഴിവാകും പുതിയ ടയർ ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം കരുതുന്നു. ആധുനിക കാലത്തെ പ്രശ്നങ്ങൾക്ക് ആധുനിക പരിഹാരമാർഗങ്ങൾ കണ്ടെത്താനാണു സീയറ്റിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Ceat Puncture Safe Tyres

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA