sections
MORE

ആഡംബര കാർ നാട്ടുകാരെ കാണിക്കാൻ റോഡ്ഷോ, അകമ്പടിക്ക് 6 ടോറസ് ലോറി, കേസ്: വിഡിയോ

benz-roadshow
വലിയ ടിപ്പർ ലോറികൾക്കു മുൻപിൽ ആഡംബര കാറിനു മുകളിലിരുന്നു ഭൂതത്താൻകെട്ട് പാലത്തിലൂടെ നീങ്ങുന്ന റോയി കുര്യൻ (വിഡിയോ ദൃശ്യത്തിൽ നിന്ന്).
SHARE

കോതമംഗലം∙ പുതുതായി വാങ്ങിയ ആഡംബര വാഹന പ്രദർശിപ്പിക്കാനായി റോഡ്ഷോ നടത്തിയ വ്യവസായിക്കെതിരെ കേസ്. കോവിഡ്കാലത്തു നിയമം ലംഘിച്ചു റോഡ് ഷോ നടത്തിയതിന് ക്രഷർ ഉടമ റോയി കുര്യനെതിരേയും ആളെ വാഹനത്തിന് മുകളിൽ ഇരുത്തിക്കൊണ്ട് അപകടകരമായി രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരേയും കേസെടുത്തു എന്നാണ് പൊലീസ് പറയുന്നത്. 

തുറന്ന ആഡംബര  കാറിനു മുകളിലിരുന്ന് 6 ടോറസ് ലോറികളുടെ അകമ്പടിയോടെയായിരുന്നു കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു ചേലാട് തണ്ണിക്കോട്ട് റോയി കുര്യന്റെ റോഡ് ഷോ.  പുതുതായി വാങ്ങിയ വാഹനങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഭൂതത്താൻകെട്ട് ഭാഗത്തുനിന്നു തുടങ്ങിയ ഷോ നഗരത്തിലെത്തിയതോടെ പൊലീസ് വാഹനങ്ങൾ തടഞ്ഞു കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. ഇതിലുണ്ടായിരുന്നവരെ ജാമ്യത്തിൽ വിട്ടു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും റോഡ് തടസ്സപ്പെടുത്തിയതിനും അപകടകരമായ ഡ്രൈവിങ്ങിനുമാണു കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇടുക്കി ശാന്തൻപാറയിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയതിനു നേരത്തേ റോയികുര്യനെതിരെ  കേസുണ്ട്.

English Summary: Case Against Crusher Owner For Road Show

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA