sections
MORE

എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഫീച്ചറുകളുമായി ഫോക്സ്‍വാഗൻ വെന്റൊ

vento
Volkswagen Vento
SHARE

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് വെന്റൊ. മികച്ച സ്റ്റൈലും ഫോക്സ്‍വാഗന്റെ വിശ്വാസ്യതയും കിടിലൻ ഫീച്ചറുകളുമാണ് എന്നും വെന്റൊയെ എതിരാളിയെക്കാൾ ഒരു പടി മുന്നിലെത്തിക്കുന്നത്. അടിസ്ഥാന വകഭേദങ്ങൾ മുതല്‍ മികച്ച ഫീച്ചറുകളുമായാണ് ഈ കാർ എത്തുന്നത്. ആറു നിറങ്ങളിൽ വിപണിയിലുള്ള വെന്റൊയുടെ മികച്ച വേരിയന്റാണ് കംഫർട്ട്‍ലൈൻ.

മനം മയക്കുന്ന ഡിസൈൻ

ഒറ്റ നോട്ടത്തിൽ ആരുടേയും മനം മയക്കുന്ന ഡിസൈനാണ് വെന്റൊയുടേത്. മുന്നിലും പിന്നിലും ഫോഗ്‍ലാംപുകള്‍, കോർണറിങ് ലൈറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ചൂട് കുറയ്ക്കുന്ന വിൻഡ് സ്ക്രീനും വിൻഡോയും, ഡ്യുവൽ ബീം ഹെഡ്‍ലാംപുകൾ, ഹണി കോംപ് ഫ്രണ്ട് ഗ്രിൽ, സ്പോർട്ടി സൈഡ് സ്കേർട്ട്സ്, സ്മോക്ക്ഡ് എഫക്റ്റുള്ള ടെയിൽ ലാംപ്, റിയർ ഡിഫ്യൂസർ, ക്രോം അസന്റും ബ്ലാക്ക് പിയാനോ ഫിനിഷുമുള്ള ലതർ റാപ്പിഡ് സ്റ്റിയറിങ് വീൽ തുടങ്ങിയ നിരവധി ഫീച്ചറുകളുണ്ട്. 

ടെക്നോളജികൾ

ക്രൂസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ മൾട്ടിഫങ്ഷൻ ഡിസ്പ്ലേ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ, വോയിസ് കമാൻഡ് തുടങ്ങിയ സാങ്കേതിക വിദ്യകൾ വെന്റൊയെ തൊട്ടടുത്ത എതിരാളികളിൽനിന്നു വ്യത്യസ്തനാക്കുന്നു. കൂടാതെ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പ്രീമിയം ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, കൂൾഡ് ആൻഡ് ഇലുമിനേറ്റഡ് ഗ്ലൗബോക്സ്, ചൈൽഡ് പ്രൂഫ് റിയർ വിൻഡോ എന്നീ ഫീച്ചറുകള്‍ വേറെയും. 

ഫോക്സ്‌വാഗന്റെ വിശ്വാസ്യത

ഫോക്സ്‌വാഗന്റെ നിർ‌മാണ നിലവാരവും വിപുലമായ സർവീസ് നെറ്റ്‌വർക്കുകളുമാണ് വെന്റൊയെ മുന്നിൽ നിർത്തുന്ന മറ്റൊരു കാര്യം. രാജ്യത്തെ 122 നഗരങ്ങളിലായി ഏകദേശം 158 സർവീസ് പോയിന്റുകളുണ്ട് ഫോക്സ്‌വാഗന്. ഇത് വാഹനങ്ങളുടെ സർവീസ് എളുപ്പമാക്കുന്നു.

മികച്ച വാറന്റി

നാലുവർഷവും 100,000 കിലോമീറ്റർ വാറന്റിയും വെന്റൊ നൽകുന്നുണ്ട്. കൂടാതെ മൂന്ന് ഫ്രീ സർവീസുകളും 4 വർഷ റോഡ് സൈഡ് അസിസ്റ്റന്റും മൂന്നു വർഷ പെയിന്റ് വാറന്റിയും 6 വർഷ ആന്റി പെർഫറേഷൻ വാറന്റിയും. തൊട്ടടുത്ത എതിരാളികളെ നിർപ്രഭരാക്കുന്ന ഈ ഫീച്ചറുകളുള്ള വെന്റൊ സ്വന്തമാക്കാൻ ഇനിയും ആശയക്കുഴപ്പം വേണോ?

English Summary: Know More About Volkswagen Vento Comfortline

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA