ADVERTISEMENT

കനത്ത കാറ്റാണ് പലപ്പോഴും ലാൻഡിങ്ങിൽ വിമാനത്തിന്റെ അടിതെറ്റിക്കാറ്. അടിയുലഞ്ഞ് റൺവേയിലേക്കെത്തുന്ന വിമാനങ്ങൾ പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെടാറ്. അത്തരത്തിലുള്ള പേടിപ്പിക്കുന്നൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്തോനീഷ്യൻ വിമാന കമ്പനിയായ ട്രിഗാന എയറിന്റെ ബോയിങ് 737–300 കാർഗോ വിമാനം ലാൻഡ് െചയ്യുന്നതിന്റേതാണ് വിഡിയോ.

അതിവേഗം റൺവേയിലേക്ക് അടുക്കുന്ന വിമാനം കണ്ടു നിൽക്കുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടും. റൺവേയിൽ ചിറകുരഞ്ഞാണ് വിമാനം നന്നത്. ഇന്തോനീഷ്യയിലെ വമേന വിമാനത്താവളത്തിലാണ് അപകടം നടന്നത്. ഇന്തോനീഷ്യയിലെ തന്നെ ജയപുരയിൽ നിന്ന് എത്തിയതായിരുന്നു വിമാനം.

അപകടത്തിൽ വിമാനത്തിന്റെ ലാൻഡിങ് ഗിയറിനും ചിറകിനും കേടുപാടുകളുണ്ട്. വിമാനത്തിൽ രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും അധികൃതർ അറിയിച്ചു.

English Summary: Trigana Air Service Boeing 737-300 Carsh Landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com