ADVERTISEMENT

ബൈക്ക് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഹെൽെമറ്റ് ധരിക്കുന്നത്. നിയമപരിധിയിലുള്ള വേഗത്തിൽ ഹെൽമെറ്റ് ഇല്ലാതെ യാത്രചെയ്ത് അപകടത്തിൽ പെട്ടാലുണ്ടാകുന്ന ആഘാതം പോലും ചെറുതല്ല. എന്നാൽ പിന്നെ അമിതവേഗത്തിൽ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ അവസ്ഥ പറയേണ്ടതിലല്ലോ?. അമിതവേഗം എത്രത്തോളം അപകടകരമാണെന്ന് കാണിച്ചു തരുന്നതാണ് ഈ വിഡിയോ.

തിരുപ്പതിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് ഡിവൈഡറിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമിതവേഗത്തിൽ ഹെൽമെറ്റ് ധരിക്കാതെ പായുന്നത് എത്രത്തോളം അപകടകരമാണ് എന്നാണ് ഈ വിഡിയോ കാണിച്ചു തരുന്നത്.

55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും.

English Summary: Bike Accident In Tirupati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com