ADVERTISEMENT

വാഹനലോകത്തെ പഴയതും പുതിയതുമായ സൂപ്പർ താരങ്ങളെ കാണണമെങ്കിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടേയും മകൻ ദുൽക്കർ സൽമാന്റെയും ഗ്യാരേജിലേക്ക് നോക്കിയാൽ മതി. ഗ്യാരേജിൽ മാത്രമല്ല ദുൽക്കർ സൽമാന്റെ ചിത്രങ്ങളിലും ചില വാഹനങ്ങളുടെ കാറുകളുടെ സാന്നിധ്യമുണ്ട്. നീലാകാശത്തിലെ ബുള്ളറ്റും ചാർളിയിലെ ലാൻഡ് ക്രൂസറിനും ശേഷം ദുൽക്കർ ചിത്രത്തിലൂടെ മറ്റൊരു വാഹനവും സിനിമ ലോകത്ത് ചർച്ചയാകുകയാണ്. 

chvrolet-caprice-1
Chevrolet Caprice

കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ള സുകുമാരക്കുറുപ്പിനെപ്പറ്റിയുള്ള ചിത്രം കുറുപ്പ് എന്ന ചിത്രത്തിലെ കാറാണ് ഇപ്പോൾ സിനിമാ, വാഹന പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലാണ് കാറുള്ളത്. ഗൾഫ് പശ്ചാത്തലത്തിൽ കാണിക്കുന്ന കാർ ഏതെന്ന ചർച്ചയിലാണ് സിനിമ പ്രേമികളും വാഹനപ്രേമികളും. അമേരിക്കൻ ക്ലാസിക്ക് കാർ എന്ന് വിശേഷിപ്പിക്കാവുന്ന 1964 മുതൽ 1996 വരെ ജനറൽ മോട്ടോഴ്സ് നിർമിച്ച ഷെവർലേ കാപ്രിസ് എന്ന കാറിന്റെ മൂന്നാം തലമുറയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്.

chvrolet-caprice
Chevrolet Caprice

ഷെവർലെ കാർപ്രിസ്‌

ഷെവർലെയുടെ ജനപ്രിയ മോഡലുകളിലൊന്നായിരുന്നു കാർപ്രിസ്. 1964 മുതൽ 1996 വരെ ഏകദേശം 10 ലക്ഷം കാറുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. 1977 മുതൽ 1990 വരെയാണ് മൂന്നാം തലമുറ പുറത്തിറങ്ങിയത്. അതിൽ 1987 ൽ പുറത്തിറങ്ങി വാഹനമാണ് കുറുപ്പിൽ കാണിക്കുന്നത്. 170 ബിഎച്ച്പി കരുത്തുള്ള 5 ലീറ്റർ വി 8 എൻജിനും 140 ബിഎച്ച്പി കരുത്തുള്ള 4.3 ലീറ്റർ വി 6 എൻജിനുകളുമാണ് ഈ തലമുറയുടെ വിവിധ മോഡലുകളിൽ ഉപയോഗിക്കുന്നത്. 1987 മോഡലിന്റെ 228500 യൂണിറ്റുകളാണ് നിർമിച്ചിരിക്കുന്നത്. 10,995 ഡോളർ മുതൽ 14,245 ഡോളർ വരെയായിരുന്നു കാറിന്റെ വില.

English Summary: Know More About Car Used In Kurup Movie Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com