ADVERTISEMENT

ഹ്യുണ്ടേയ് ഷോറൂമിനടുത്തൂകൂടി കറങ്ങി നടന്നപ്പോൾ തനിക്ക് ഈ ‘പണി’ കിട്ടുമെന്ന് നായ ഓർത്തുകാണില്ല. വാചകമടിച്ച് ആളെ പിടിക്കാനൊന്നും പറ്റില്ലെങ്കിലും ഷോറൂമിലേക്ക് കുരച്ച് ആളെകയറ്റും. ബ്രസീലിലെ ഹ്യുണ്ടേയ് ഷോറൂമാണ് നായയ്ക്ക് ജോലി നൽകിയത്.

hyundai-sales-dog-1
Tucson Prime, Image Source: Hyundai

‍ഹ്യുണ്ടേയ് ഷോറൂമിനടുത്ത് ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുന്ന തെരുവു നായയെ ശ്രദ്ധിച്ച അധികൃതരാണ് അവനെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. തീർന്നില്ല, 'ടക്സണ്‍ പ്രൈം' എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്സന്റെ ത‍ാമസവും.

ഹുണ്ടേയ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവന്നത്. ടക്സന് വേണ്ടി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ആരംഭിച്ചു.  32800 പേരാണ് ഇതിനകം ഈ ടക്‌സനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാനാരംഭിച്ചത്. ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പിലെ സെയില്‍സ് വിഭാഗത്തിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുകയാണ് ടക്‌സന്റെ ജോലി.‍ ഇതിനോടകം ടക്സൺ സഹപ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും മനസ് കവർന്നതായും കമ്പനി പറയുന്നു.

English Summary: Hyundai Showroom Adopts Street Dog, Makes Him Car Salesman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com