ADVERTISEMENT

പ്രിയ വാഹനം സമ്മാനിക്കുന്ന ഓർമകൾ പിന്നീട് എത്രവാഹനങ്ങൾ സ്വന്തമാക്കിയാലും ലഭിക്കില്ല. പല സാഹചര്യങ്ങള്‍ മൂലം ചിലപ്പോൾ അവയെ കൈവിടേണ്ടി വന്നിട്ടുണ്ടാകാമെങ്കിലും അവയുമൊത്തുള്ള ഓർമകൾക്ക് എന്നും സന്തോഷത്തിന്റെ തെളിഞ്ഞനിറമായിരിക്കും. ചിലപ്പോൾ ഏത്ര ആലോചിച്ചാലും മനസിലാകണമെന്നില്ല അന്ന് അത് കൈവിട്ടുകളഞ്ഞത് എന്തിനെന്ന്?

അതുപൊലൊരു ഓർമയാണ് ഉണ്ണി മുകന്ദന്റെ അച്ഛനും പറയാനുള്ളത്. പല ബൈക്കുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഹീറോ ഹോണ്ട സിഡി 100 പ്രിയ ബൈക്കായിരുന്നു. മൈലേജ് യുഗത്തിന് തുടക്കം കുറിച്ച സിഡി 100 നെ എപ്പോഴൊ കൈമറിഞ്ഞു പോയി. പിന്നീട് പലപ്പോഴും അതുവേണ്ടായിരുന്നു എന്നു തോന്നിയെങ്കിലും തിരിച്ചുകിട്ടിയില്ല. ഇപ്പോഴിതാ അച്ഛന്റെ പിറന്നാളിന് പഴയ മോഡൽ സിഡി 100ഉം കൂടെയൊരും യെസ്ഡിയു സമ്മാനിച്ചിരിക്കുന്ന നടൻ ഉണ്ണി മുകുന്ദൻ.

unni-mukundan-2

പുതിയ ഹീറോ ഹോണ്ട സി‍ഡി 100

ഉണ്ണിയുടെ ആദ്യ ബൈക്കായ പൾസർ എത്തിയതിന് ശേഷമാണ് സിഡി 100 വിൽക്കുന്നത്. പുതിയ തലമുറ ബൈക്കുകളുടെ ഉദയത്തിൽ പഴയ ബൈക്കുകളുടെ സ്ഥാനം പോയത് വിൽക്കാനുള്ള കാരണമാകാം എന്ന് ഉണ്ണി പറയുന്നു. പഴയ ബൈക്കിന്റെ ഓർമകൾ പറയുമ്പോൾ അച്ഛന്റെ കണ്ണിലെ തിളക്കം അതുപൊലൊരു ബൈക്ക് വാങ്ങാൻ പ്രേരിപ്പിച്ചു. എന്നാൽ വളരെ കഷ്ടപ്പെട്ടാണ് അതേ മോഡൽ സിഡി 100 തപ്പിപിടിച്ചതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഹീറോ ഹോണ്ടയുടെ എസ്എസ് 100 ലഭിക്കുമെങ്കിലും സിസി 100 കിട്ടാനില്ലായിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ മലപ്പുറത്തു നിന്നുമാണ് ബൈക്ക് ഒപ്പിച്ചത്. ശോചനീയ അവസ്ഥയിലായിരുന്ന ബൈക്ക് നല്ലൊരു മെക്കാനിക്കിനെ ലഭിച്ചതുകൊണ്ട് മാത്രമാണ് ഇത്ര കണ്ടീഷനാക്കാൻ സാധിച്ചതെന്ന് ഉണ്ണി പറയുന്നു.

unni-mukundan-1

പിറന്നാൾ സമ്മാനം സിഡി 100, ബാക്ക് അപ്പ് പ്ലാൻ യെസ്ഡി

ലോക്ഡൗണും കൊറോണയുമെല്ലാം കാരണം പിറന്നാളിന് തന്നെ സമ്മാനിക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു, ഭാഗ്യവശാൽ അതു സാധിച്ചു. ഓഗസ്റ്റ് നാലിന് രാത്രി അപ്പുറത്തെ വീട്ടിൽ കൊണ്ടുവെച്ച് രാവിലെ നടക്കാനിറങ്ങിയപ്പോൾ സമ്മാനിക്കുകയായിരുന്നു. ഇത് പുതിയ ബൈക്കാണോ എന്നായിരുന്നു ചോദ്യം. സിഡി 100 ലഭിച്ചപ്പോൾ അച്ഛനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല, അച്ഛൻ ഇത്ര സന്തോഷം നൽകാൻ സാധിച്ചതിൽ എനിക്കും അഭിമാനം.

ബുള്ളറ്റ്, യെസ്‍ഡി തുടങ്ങി പല ബൈക്കുകളും അച്ഛൻ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ഹീറോ ഹോണ്ട സി‍ഡി 100 പിറന്നാൾ സമയത്തിന് ലഭിച്ചില്ലെങ്കിൽ ഒരു യെസ്ഡി സമ്മാനിക്കാം എന്നു കരുതിയതി അത് നേരത്തെ വാങ്ങി വച്ചു. പക്ഷെ ഭാഗ്യവശാൽ സിഡി 100 ലഭിച്ചു, രണ്ടും അച്ഛന് വളരെ സന്തോഷം നൽകി – അഭിമാനത്തോടെ ഉണ്ണിമുകുന്ദൻ പറയുന്നു.

English Summary: Unni Mukundan Gift Hero Honda CD 100 to His Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com