ADVERTISEMENT

ചെറു റോഡിൽ നിന്ന് ഹൈവേയിലേക്ക് കയറി യൂടേൺ എടുക്കാൻ ശ്രമിക്കുന്ന ലോറി. നാലുവരി പാതയിലൂടെ നേരെ പോകുന്ന ബൈക്ക് യാത്രികൻ. പെട്ടെന്ന് യൂടേൺ എടുക്കാൻ ശ്രമിക്കുന്ന ലോറിയുടെ അടിയിൽ പെടുന്ന ബൈക്ക് യാത്രികന്റെ വിഡിയോ കാണുന്നവരിൽ നടുക്കമാണ് സൃഷ്ടിക്കുന്നത്. എന്നാൽ വീണ്ടും കണ്ടുകഴിഞ്ഞാൽ ഈ അപകടം ആരുടെ ഭാഗത്തെ തെറ്റാണ് എന്ന സംശയത്തിലാകും. തെലുങ്കാനയിലാണ് അപകടം നടന്നത്.

സിഗ്നൽ നൽകാതെ യൂടേൺ എടുക്കാൻ ശ്രമിച്ച ലോറി ഡ്രൈവറുടെ പിഴവും വാഹനം വളയുള്ളത് കണ്ടിട്ടും വേഗം കുറയ്ക്കാത്ത ബൈക്ക് യാത്രികന്റെ ശ്രദ്ധക്കുറവുമാണ് അപകടം സൃഷ്ടിച്ചത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ പറയുന്നത്. അപകടത്തിൽ ബൈക്ക് യാത്രികന് മരണകാരണമായേക്കാവുന്ന പരിക്കുകളേറ്റില്ലെന്ന വാർത്ത ആശ്വാസകരമാണെന്നും ചർച്ചകൾ പറയുന്നു.

യൂടേൺ എടുക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകൾ പോലും പാലിക്കാതെ ലോറി ഡ്രൈവർ ബൈക്ക് യാത്രികന്റെ ജീവിതം തുലാസിലാക്കി എന്നാണ് ഒരു പക്ഷം. എന്നാൽ ലോറി തിരിയുന്നത് കണ്ടിട്ട് ബൈക്കിന്റെ വേഗം കുറച്ചായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് മറ്റൊരു പക്ഷം പറയുന്നു.

English Summary: Accident On The Chevella Shabad Road Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com