ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഗ്ലാമർ ബിഎസ് 6 കേരളത്തിലെത്തിയിരിക്കുന്നു. ഹീറോ വേൾഡ് 2020യിൽ എക്സ്ട്രീം 160 ആര്‍, പാഷൻ പ്രോ എന്നിവയോടൊപ്പം വിപണിയിലെത്തിയ ബൈക്ക് കേരളത്തിലെ എല്ലാ ഹീറോ മോട്ടോ കോർപ്പ് ഡീലർഷിപ്പുകളിലും ലഭ്യമാണ്.

കാലികമായ മാറ്റങ്ങളോടെ സ്റ്റൈലിഷ് ഡിസൈനിൽ എത്തുന്ന പുതിയ ഹീറോ ഗ്ലാമർ, ഇന്നത്തെ യുവാക്കൾ ആഗ്രഹിക്കുന്ന ഫീച്ചറുകളെല്ലാമുള്ള ബൈക്കാണ്. സ്റ്റൈലും പെർഫോർമൻസും ഒരുപോലെ ചേർത്താണ് പുതിയ ഗ്ലാമർ ബിഎസ് 6 വിപണിയിലെത്തുന്നത്. എക്സ്സെൻസ് പ്രോഗ്രാംഡ് ഫ്യുവൽ ഇൻജക്ഷനോടു കൂടിയ പുതിയ 125സിസി എൻജിനാണ് ബൈക്കിൽ നൽകിയിരിക്കുന്നത്. 19%  കൂടുതൽ കരുത്തുള്ള ഇൗ പുതിയ എൻജിൻ 7500 ആർപിഎമ്മിൽ 10.73 ബിഎച്ച്പി കരുത്തും 6000 ആർപിഎമ്മിൽ  10.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹീറോയുടെ മറ്റ് ബൈക്കുകളിലുള്ള ഐഡിൽ സ്റ്റോപ്പ്- സ്റ്റാർട്ട് സിസ്റ്റം ഗ്ലാമറിലുമുണ്ട്. ഇത് വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നു. ഒപ്പം ഒാട്ടോ സെയിൽ ടെക്നോളജിയും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.

കൂടുതൽ ദൃഢതയുള്ള ഡയമണ്ട് ഫ്രെയിമിൽ ഒരുക്കിയിട്ടുള്ള പുതിയ ഗ്ലാമർ 20% അധിക ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്നുണ്ട്. ഇതിന് 14% അധിക ഫ്രണ്ട് സസ്പെൻഷൻ ട്രാവലും 10% അധിക റിയർ സസ്പെൻഷൻ ട്രാവലുമുണ്ട്. ഇൗ സവിശേഷതകളെല്ലാം ഗ്ലാമറിനെ ഏതു നിരത്തിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുരക്ഷിതമായി മുന്നോട്ടു നയിക്കുന്നു. 240എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളും 180എംഎം ഗ്രൗണ്ട് ക്ലിയറൻസും പുതിയ ഗ്ലാമറിലെ യാത്ര സുഖകരവും സുരക്ഷിതവുമാക്കുന്നു.  ഹീറോ മോട്ടോകോർപ്പ് ഉറപ്പ് നൽകുന്ന പ്രകടന മികവും യാത്രക്കാർ ആഗ്രഹിക്കുന്ന കംഫർട്ടും ഒത്തിണങ്ങിയതാണ് പുതിയ ഗ്ലാമർ. സെൽഫ് ഡ്രം അലോയ്, സെൽഫ് ഡിസ്ക് അലോയ് എന്നീ രണ്ടു വേരിയന്റുകളിൽ, ഡ്യുവൽ ടോൺ ബോഡി ഗ്രാഫിക്സുമായി സ്പോർട്സ് റെഡ്, ടെക്നോ ബ്ലൂ, ടൊർണാഡോ ഗ്രേ, ക്യാൻഡി റെഡ് എന്നീ നിറങ്ങളിൽ പുതിയ ഗ്ലാമർ ബിഎസ് 6 ലഭ്യമാണ്.

കേരളത്തിലെ എക്സ് ഷോറൂം വില

ഹീറോ ഗ്ലാമർ ബിഎസ് 6 (സെൽഫ് ഡ്രം അലോയ്): 73527 രൂപ 

ഹീറോ ഗ്ലാമർ ബിഎസ് 4 (സെൽഫ് ഡിസ്ക് അലോയ്): 77054 രൂപ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:  0484 4039646, 0484 4039647

ഒാൺലൈൻ ബുക്കിംഗിനും ഹോം ഡെലിവറിക്കുമായി ക്ലിക്ക് ചെയ്യുക

English Summary: Hero Glamour BS 6

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com