ADVERTISEMENT

ഒരു ജീവനും നിസാരമല്ല, ഏറെ പ്രാധാന്യമുണ്ടെന്ന് കാട്ടിത്തരികയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു ചെറു കിളിക്ക് കൂടു കൂട്ടാനായി കോടികൾ വിലയുള്ള തന്റെ ബെൻസ് വിട്ടു നൽകിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ.

ഷെയ്ഖ് ഹംദാൻ തന്നെ ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്ത് വിഡിയോയിലാണ് മെഴിസിഡീസ് ബെൻസ് ജി63 എഎംജിയിൽ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളിയുടെ കാര്യം പുറം ലോകം അറിഞ്ഞത്. കൂടുകൂട്ടുക മാത്രമല്ല മുട്ടയിട്ട് അടയിരിക്കുകയാണ് കിളി. കൂടുകൂട്ടിയത് കണ്ട് മറ്റുള്ളവരോടെ വാഹനത്തിന് അടുത്തേക്ക് പോകരുതെന്നും ഷെയ്ഖ് നിർദേശം നൽകിയിട്ടുണ്ടത്രേ.

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് ജി63 എഎംജി. 5.5 ലീറ്റർ വി– ട്വിൻ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 572 ബിഎച്ച്പി കരുത്തും 760 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.4 സെക്കന്റുകൾ മാത്രം മതി വാഹനത്തിന്.

English Summary: Dubai Prince Cordons Off Mercedes-AMG G 63

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com